Nag Panchami 2023: സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും; നാ​ഗപഞ്ചമി ഈ രാശിക്കാർക്ക് ​​ഗുണകരം

Nagpanchami 2023: ഇത്തവണ ശ്രവണ മാസത്തിലെ തിങ്കളാഴ്ച നാഗപഞ്ചമി വരുന്നു. ചില രാശിക്കാർക്ക് നാഗപഞ്ചമി ദിനം വളരെ അനുകൂലമായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 07:54 PM IST
  • വൃശ്ചിക രാശിക്കാർക്ക് നാഗപഞ്ചമി ദിനം വളരെ ഫലപ്രദമാണ്.
  • ആരോഗ്യം തൃപ്തികരമായിരിക്കും.
  • ബിസിനസ്സിലോ തൊഴിൽ മേഖലയിലോ ധനലാഭത്തിന് സാധ്യതയുണ്ട്.
Nag Panchami 2023: സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും; നാ​ഗപഞ്ചമി ഈ രാശിക്കാർക്ക് ​​ഗുണകരം

നാഗപഞ്ചമി നാളിൽ ശിവനെയും നാ​ഗദൈവങ്ങളെയും ആരാധിക്കുന്നു. നാളെ, ഓ​ഗസ്റ്റ് 21നാണ് നാഗപഞ്ചമി ദിനം. ഇത്തവണ ശ്രാവണ മാസത്തിലെ തിങ്കളാഴ്ചയാണ് നാ​ഗപഞ്ചമി ദിനം വരുന്നത്. ഈ ആചാരം ഹിന്ദുമതത്തിന്റെ ആദ്യകാലങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണ്. ശ്രാവണ മാസത്തിലെ ചാന്ദ്ര പക്ഷത്തിലെ രണ്ടാഴ്മത്തെ ആഴ്ചയിലെ അഞ്ചാം ദിവസത്തിൽ നടക്കുന്ന ഉത്സവമാണ് നാഗപഞ്ചമി.

നാഗപഞ്ചമി പൂജയുടെ ശുഭമുഹൂർത്തം രാവിലെ 06:15 മുതൽ 08:43 വരെ രണ്ട് മണിക്കൂർ 28 മിനിറ്റ് നീണ്ടുനിൽക്കും. പഞ്ചമി തിഥി 2023 ഓഗസ്റ്റ് 22-ന് പുലർച്ചെ 02:00 മുതൽ 2023 ഓഗസ്റ്റ് 21-ന് 12:21 വരെ നീണ്ടുനിൽക്കും. നാഗപഞ്ചമി ദിനത്തിൽ നാ​ഗങ്ങൾക്ക് നൂറും പാലും നൽകുന്നു. ഇപ്രകാരം ചെയ്യുന്നത് കുടുംബങ്ങളെ ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കൃഷ്ണൻ ബാലനായിരുന്നപ്പോൾ യമുനാ നദിക്കരയിൽ കളിച്ചുകൊണ്ടിരിക്കവേ പന്ത് നദീതീരത്തുള്ള ഒരു മരത്തിന്റെ കൊമ്പിൽ കുടുങ്ങിയതായി പറയപ്പെടുന്നു. പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ നദിയിൽ വീണ കൃഷ്ണനെ കാളിയൻ എന്ന വിഷ സർപ്പം ആക്രമിച്ചു. കൃഷ്ണൻ കാളിയനെതിരെ പോരാടി. കാളിയൻ കൊല്ലരുതെന്ന് അപേക്ഷിച്ചു. ഏറ്റവും വിഷമുള്ള പാമ്പായ കാളിയന് മേൽ കൃഷ്ണൻ വിജയിച്ചതിന്റെ സ്മരണയ്ക്കായി, നാഗപഞ്ചമി ആചരിക്കുന്നു.

Also Read: Nag Panchami 2023: നാഗപഞ്ചമി ഉത്സവത്തിന്റെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും അറിയാം

ഈ വർഷം നാഗപഞ്ചമിയുടെ പ്രാധാന്യം വളരെയധികം വർദ്ധിക്കുന്നു. നാഗപഞ്ചമിയുടെ ശുഭദിനം ചില രാശിക്കാർക്ക് വളരെ ഭാഗ്യം നൽകാൻ പോകുന്നു. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

കുംഭം - നാഗപഞ്ചമി ദിനം കുംഭ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ ദിവസം ബിസിനസ്സിൽ വിജയം ഉണ്ടാകും. അതോടൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. നല്ല വാർത്തകളും ലഭിക്കും. പഴയ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകാം. ഈ ദിവസം ശിവലിംഗത്തിൽ ഗംഗാജലവും പാലും സമർപ്പിക്കുക.

വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് നാഗപഞ്ചമി ദിനം വളരെ ഫലപ്രദമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസ്സിലോ തൊഴിൽ മേഖലയിലോ ധനലാഭത്തിന് സാധ്യതയുണ്ട്. ശിവന് പാൽ അഭിഷേകം ചെയ്യുക.

ധനു - ധനു രാശിക്കാർക്ക് ഈ ദിവസം വളരെ ഗുണകരമാണ്. ഈ രാശിക്കാർ സാമ്പത്തികമായി നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഈ ദിവസം വളരെ അനുകൂലമായിരിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News