വീട്ടമ്മയുടെ പീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പൊന്നാനി സ്വദേശിയായ വീട്ടമ്മയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയത്.
എസ് പി സുജിത്ദാസ്, ഡിവൈഎസ് വിവി ബെന്നി, സർക്കിൾ ഇൻസ്പെകടർ വിനോദ് എന്നിവർക്കെതിരെ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി.
Read Also: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 320 രൂപ!
വീട്ടമ്മയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പീഡനം നടന്ന സ്ഥലം, സമയം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മറുപടി വീട്ടമ്മ നൽകിയിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്.
കേസിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
2002 ഒക്ടോബറിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് തിരൂർ ഡിവൈഎസ്പിക്ക് പരാതി നൽകാൻ എത്തിയപ്പോൾ ഡിവൈഎസ്പി അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്നും ഏതാനും ദിവസങ്ങൾക്ക് ശേഷം ഉപദ്രവിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇരുവർക്കുമെതിരെ പരാതി നൽകാൻ അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ച് വരുത്തി ഉപദ്രവിച്ചുവെന്നും വീട്ടമ്മ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.