സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഡക്ക്. രണ്ടാം തവണയാണ് സഞ്ജു സംപൂജ്യനായി മടങ്ങിയത്. രണ്ട് പന്തുകളാണ് സഞ്ജു നേരിട്ടത്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സെന്‍ ആണ് സഞ്ജുവിനെ പുറത്താക്കിയത്. തിലക് വര്‍മയും അഭിഷേക് ശര്‍മയുമാണ് നിലവിൽ ക്രീസിലുള്ളത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.
അതേസമയം ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 220 റണ്‍സ് വിജയലക്ഷ്യം. തിലക് വര്‍മയുടെ സെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടിയത്. 56 പന്തില്‍ 107 റണ്‍സ് (നോട്ടൗട്ട്) ആണ് തിലക് വര്‍മ നേടിയത്. തിലക് വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 24 പന്തില്‍ 50 റണ്‍സെടുത്തു. സഞ്ജുവിനെ കൂടാതെ ഒരു റൺ എടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്‍ഡൈല്‍ സിമെലാനെയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടർന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ സ്കോർ ഉയർത്തിയെങ്കിലും പതിമൂന്നാം ഓവറില്‍ മടങ്ങി. പിന്നീട് റിങ്കു സിംഗിനെ കൂട്ടുപിടിച്ചാണ് തിലക് വർമ സ്കോർ ഉയർത്തിയത്. പിന്നീട് നേരിട്ട 19 പന്തില്‍ തിലക് സെഞ്ചുറി തികയ്ക്കുകയായിരുന്നു. 13 പന്തില്‍ 8 റണ്‍സെടുത്ത് റിങ്കു സിംഗും മടങ്ങി. ശേഷം ആദ്യ പന്ത് തന്നെ സിക്സ് അടിച്ച രമണ്‍ദീപ് സിംഗ്(6 പന്തില്‍ 15) ഇന്ത്യയെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യാന്‍സന്‍റെ അവസാന ഓവറില്‍ ഇന്ത്യക്ക് നാല് റണ്‍സ് മാത്രമാണ് നേടാനായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.