Budh Gochar 2023: ബുധന്റെ കൃപയാൽ ഈ 3 രാശിക്കാർക്ക് കോടീശ്വര യോഗം!

Budh Gochar 2023 in Kanya: കന്നി രാശിയുടെ അധിപനാണ് ബുധൻ. ഇപ്പോഴിതാ ബുധൻ സ്വരാശിയായ കന്നിയിൽ പ്രവേശിക്കാൻ പോകുകയാണ്. ബുധന്റെ സംക്രമണം ചില ആളുകൾക്ക് വലിയ സമ്പത്ത് നൽകും.

Written by - Ajitha Kumari | Last Updated : Aug 16, 2023, 09:14 AM IST
  • കന്നി രാശിയുടെ അധിപനാണ് ബുധൻ
  • ബുധൻ സ്വരാശിയായ കന്നിയിൽ പ്രവേശിക്കാൻ പോകുകയാണ്
  • ബുധന്റെ സംക്രമണം ചില ആളുകൾക്ക് വലിയ സമ്പത്ത് നൽകും
Budh Gochar 2023: ബുധന്റെ കൃപയാൽ ഈ 3 രാശിക്കാർക്ക് കോടീശ്വര യോഗം!

Mercury Transit 2023 in Virgo: ബുധനെ സമ്പത്ത്, ബിസിനസ്സ്, സംസാരം, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ബുധൻ രാശി മാറുമ്പോഴെല്ലാം അത് 12 രാശിക്കാരുടെയും തൊഴിൽ, സാമ്പത്തിക സ്ഥിതി, സംസാരം തുടങ്ങിയവയെ  ബാധിക്കാറുണ്ട്. നിലവിൽ ബുധൻ ചിങ്ങം രാശിയിലാണ് ഉടൻ കന്നി രാശിയിലേക്ക് പ്രവേശിക്കും. കന്നി രാശിയുടെ അധിപനാണ് ബുധൻ. സ്വന്തം രാശിയിൽ ബുധൻ സംക്രമിക്കുന്നത് ഒരു മഹത്വമുള്ള കാര്യമാണ്. കന്നി രാശിയിലെ ബുധന്റെ സംക്രമണം ഈ 3 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. ഒപ്പം ഇക്കൂട്ടർക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്നും ആർക്കൊക്കെ ബുധ സംക്രമണം വലിയ നേട്ടങ്ങൾ നൽകുമെന്നും നമുക്ക് നോക്കാം...

Also Read: Lucky Zodiac Signs: ഈ രാശികൾക്ക് വരുന്ന 15 ദിവസം അടിപൊളി, ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!

ഇടവം (Taurus): ബുധന്റെ സംക്രമം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് അവരുടെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. വരുമാനം വർദ്ധിക്കും. അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. പഴയ കടബാധ്യതകളിൽ നിന്നും മുക്തി നേടും. വിദ്യാർത്ഥികൾക്ക് പരീക്ഷാ മത്സരത്തിൽ വിജയം നേടാണ് കഴിയും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാക്കാം.

കന്നി (Virgo): ബുധൻ സംക്രമിച്ച് കന്നിരാശിയിൽ പ്രവേശിക്കും.  ബുധൻ കന്നിരാശിയുടെ അധിപനാണ്. അതുകൊണ്ടുതന്നെ ബുധന്റെ സംക്രമണം ഈ രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഇത്തരക്കാരുടെ ജോലി നന്നായി നടക്കും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. തൊഴിൽ ചെയ്യുന്ന ആളുകൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും അത് ഭാവിയിൽ നേട്ടങ്ങൾ നൽകും. ഇവരുടെ വ്യക്തിത്വം മികച്ചതായിരിക്കും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും.

Also Read: Surya Gochar 2023: സൂര്യൻ സ്വരാശിയിലേക്ക്, 2 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!

മകരം (Capricorn): ബുധന്റെ സംക്രമം മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയം ഇത്തരക്കാരുടെ ഭാഗ്യം തെളിയും. വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ  കഴിയും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. കടമുണ്ടെങ്കിൽ തീരും. നിങ്ങൾ ഒരു തർക്കത്തിൽ ഏർപ്പെട്ടിരുന്നെങ്കിൽ അതിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ ധൈര്യം വർധിക്കും. വിദേശയാത്ര എന്ന നിങ്ങളുടെ സ്വപ്നം സഫലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News