Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടം!! ചൊവ്വ സംക്രമണം സമ്പത്ത് വര്‍ഷിക്കും

Mars Transit 2023:  ഒക്ടോബർ 3 ന് വൈകുന്നേരം 05:58 ന് തുലാം രാശിയിൽ പ്രവേശിക്കും. ചൊവ്വ 43 ദിവസമാണ് ഒരേ രാശിയില്‍ തുടരുന്നത്. ഈ സമയം ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ സമയമായിരിയ്ക്കും

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 11:21 AM IST
  • ജ്യോതിഷം അനുസരിച്ച്. ഒക്‌ടോബർ 3ന് ചൊവ്വ തുലാം രാശിയിൽ സംക്രമിക്കാൻ പോകുന്നു. ഈ സംക്രമണം രണ്ട് രാശിക്കാര്‍ക്ക് ഏറെ ശുഭമാണ്‌. ഈ രാശിക്കാര്‍ക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ വിജയം ലഭിക്കും.
Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടം!! ചൊവ്വ സംക്രമണം സമ്പത്ത് വര്‍ഷിക്കും

Mars Transit 2023:  ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്‍റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം സൃഷ്ടിക്കുന്ന യോഗം 12  രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.

Also Read: Success Mantra: സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി, ജീവിതവിജയം, ബുധനാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യാം 
 
ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു. ഒക്ടോബർ മാസത്തിന്‍റെ തുടക്കത്തിൽ സംഭവിക്കുന്ന പല പ്രധാന സംക്രമങ്ങളും 12 രാശിചിഹ്നങ്ങളെയും ബാധിക്കും. ഇവയിൽ ചൊവ്വയുടെ സംക്രമണം രണ്ട് രാശിക്കാർക്ക് വളരെയേറെ ശുഭഫലങ്ങളാണ് നല്‍കുക.  

Also Read:  Nail Shape: ഇവര്‍ ജീവിതത്തിലുടനീളം അസ്വസ്ഥരായിരിയ്ക്കും, നഖങ്ങള്‍ വെളിപ്പെടുത്തും രഹസ്യങ്ങള്‍ 

ജ്യോതിഷം അനുസരിച്ച്. ഒക്‌ടോബർ 3ന് ചൊവ്വ തുലാം രാശിയിൽ സംക്രമിക്കാൻ പോകുന്നു. ഈ സംക്രമണം രണ്ട് രാശിക്കാര്‍ക്ക് ഏറെ ശുഭമാണ്‌. ഈ രാശിക്കാര്‍ക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ അവരുടെ ആഗ്രഹം പോലെ വിജയം ലഭിക്കും.

ചൊവ്വ ഇപ്പോൾ കന്നിരാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്. ഒക്ടോബർ 3 ന് വൈകുന്നേരം 05:58 ന് തുലാം രാശിയിൽ പ്രവേശിക്കും. ചൊവ്വ 43 ദിവസമാണ് ഒരേ രാശിയില്‍ തുടരുന്നത്. ഈ സമയം ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ സമയമായിരിയ്ക്കും. ചൊവ്വ സംക്രമണം ഏറെ ഭാഗ്യം  നല്‍കുന്ന രാശിക്കാര്‍ ഇതൊക്കെയാണ് എന്ന് നോക്കാം...  

മകരം രാശി   (Capricorn Zodiac Sign)
 
ജ്യോതിഷ പ്രകാരം, ചൊവ്വ ഉന്നതനാണ്, അത്തരമൊരു സാഹചര്യത്തിൽ ചൊവ്വ സംക്രമണം ഈ രാശിക്കാർക്ക് എല്ലായ്പ്പോഴും ശുഭകരമായ ഫലങ്ങൾ നല്‍കും. തുലാം രാശിയിൽ ചൊവ്വയുടെ സംക്രമം മൂലം മകരം രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. ഈ രാശിക്കാർക്ക് അവരുടെ ആഗ്രഹപ്രകാരം തൊഴിൽ, ബിസിനസ്സ് എന്നിവയിൽ വിജയം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഇത് മാത്രമല്ല, വ്യാഴവും ചൊവ്വയും സൂര്യനും വരുമാന ഗൃഹത്തിൽ നിന്നാൽ പണത്തിന് യാതൊരു ക്ഷാമവും ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്‌. ഈ സമയത്ത് ഈ രാശിക്കാര്‍ പണം കൊണ്ട് കളിക്കും. 

ധനു രാശി  (Sagittarius Zodiac Sign)

ജ്യോതിഷ പ്രകാരം, ചൊവ്വയുടെ സംക്രമണം കാരണം, ധനു രാശിക്കാർക്ക് അവരുടെ കരിയറിൽ ആഗ്രഹിച്ച വിജയം നല്‍കും. കരിയർ ഹൗസിൽ സൂര്യൻ, ചൊവ്വ, വ്യാഴം, ചന്ദ്രൻ എന്നിവയുള്ള ഒരാൾക്ക് ജീവിതത്തിൽ വളരെയധികം വിജയങ്ങൾ ലഭിക്കും. ഈ ഗൃഹത്തിൽ ചൊവ്വയുടെ സാന്നിധ്യം നിമിത്തം വ്യക്തി തന്‍റെ തൊഴിൽരംഗത്ത് ഉയർന്ന സ്ഥാനം കൈവരിക്കുന്നു. അതേസമയം, ബിസിനസുമായി ബന്ധപ്പെട്ടവർക്കും ആനുകൂല്യങ്ങൾ ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഈ കാലയളവിൽ നഷ്ടമായ പണം ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം.

Trending News