Lunar Eclipse 2022: ചന്ദ്രഗ്രഹണ ദിവസം ഇക്കാര്യങ്ങൾ ഒരിയ്ക്കലും ചെയ്യരുത്, ഈ പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാം

സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ പ്രകൃതി പ്രതിഭാസങ്ങളാണ് എങ്കിലും ജ്യോതിഷം പറയുന്നതനുസരിച്ച് ചില മുൻകരുതൽ സ്വീകരിയ്ക്കുന്നത് ഉചിതമാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 06:19 PM IST
  • ഗ്രഹണം, അത് സൂര്യഗ്രഹണമോ ചന്ദ്ര ഗ്രഹണമോ ആകട്ടെ ജ്യോതിഷ പ്രകാരം, എല്ലാ രാശിക്കാരിലും ഇത് പ്രഭാവം ചെലുത്തുന്നു.
Lunar Eclipse 2022: ചന്ദ്രഗ്രഹണ ദിവസം ഇക്കാര്യങ്ങൾ ഒരിയ്ക്കലും ചെയ്യരുത്, ഈ പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാം

Chandra Grahan 2022: ഗ്രഹണം എന്നത് ജ്യോതിഷപ്രകാരം ഒരു സുപ്രധാന സംഭവമാണ്.  ഗ്രഹണം, അത് സൂര്യഗ്രഹണമോ ചന്ദ്ര ഗ്രഹണമോ ആകട്ടെ  ജ്യോതിഷ പ്രകാരം, എല്ലാ രാശിക്കാരിലും  ഇത്  പ്രഭാവം ചെലുത്തുന്നു. അതായത്, ഗ്രഹണം ചിലർക്ക് നല്ലതെങ്കിൽ ചില രാശിക്കാർക്ക് മോശം സമയമായിരിയ്ക്കും നൽകുക. 

അടുത്തിടെയാണ്,  ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ചത്. ദീപാവലിയുടെ അടുത്ത ദിവസമായിരുന്നു ഇത്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. 

Also Read:  Lunar Eclipse 2022: ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ദോഷം ചെയ്യും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അതേസമയം, ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണവും ഉടൻ തന്നെ സംഭവിക്കാന്‍ പോകുകയാണ്. അതായത് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ച്  15 ദിവസങ്ങൾക്ക് ശേഷം ചന്ദ്രഗ്രഹണം സംഭവിക്കാൻ പോകുന്നു.  ഈ ഗ്രഹണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പൂർണ്ണമായും ഭാഗികമായും ദൃശ്യമാകും.  ഈ വർഷത്തെ അവസാന ചന്ദ്ര ഗ്രഹണം  2022 നവംബർ 8 നാണ്  സംഭവിക്കുക.  

Also Read:  Chandra Grahan 2022: നവംബർ 8 ന് ചന്ദ്രഗ്രഹണം, 15 ദിവസത്തിനുള്ളിൽ രണ്ട് ഗ്രഹണങ്ങൾ അശുഭകരമോ? 

സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ പ്രകൃതി പ്രതിഭാസങ്ങളാണ് എങ്കിലും ജ്യോതിഷം പറയുന്നതനുസരിച്ച് ചില മുൻകരുതൽ സ്വീകരിയ്ക്കുന്നത് ഉചിതമാണ്. അതായത്, ജ്യോതിഷത്തിൽ  ഗ്രഹണ സമയത്ത് ചില ജോലികൾ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ചന്ദ്ര ഗ്രഹണം ഉടൻ തന്നെ സംഭവിക്കാൻ പോകുന്ന അവസരത്തിൽ  ഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യാവുന്നതുമായ കാര്യങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. 

ചന്ദ്രഗ്രഹണ സമയത്ത് ഈ ജോലികൾ  ചെയ്യരുത്

ജ്യോതിഷ പ്രകാരം, ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും നിരോധിച്ചിരിക്കുന്നു.

ഈ സമയത്ത്, യാതൊരു വിധ പൂജകളും നടത്തരുത്. ക്ഷേത്രത്തിന്‍റെയും പൂജാമുറികളുടെയും  വാതിലുകൾ അടയ്ക്കണം.

ഗ്രഹണസമയത്ത് ഉറങ്ങരുതെന്നും പറയാറുണ്ട്. ഗ്രഹണം നടക്കുന്ന സമയത്ത് ദൈവനാമം ജപിക്കണം.

ഗ്രഹണ സമയത്ത് ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം. ഇവർ വീടിന് പുറത്തിറങ്ങരുത്. കൂടാതെ,  ഗർഭിണികൾ ചന്ദ്രഗ്രഹണ സമയത്ത് കത്തിയോ കത്രികയോ ഉപയോഗിച്ചുള്ള യാതൊരു ജോലിയും ചെയ്യരുത്.  

ചന്ദ്രഗ്രഹണ സമയത്ത് മരങ്ങളിലും ചെടികളിലും തൊടുന്നത് ഒഴിവാക്കണം.

ചന്ദ്രഗ്രഹണ സമയത്ത് ഈ ജോലികൾ ചെയ്യാം  

ജ്യോതിഷ പ്രകാരം, ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിന് മുമ്പ് പാകം ചെയ്ത എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും തുളസി ഇലകൾ ഇടുക.

ചന്ദ്രഗ്രഹണത്തിന്‍റെ തുടക്കം മുതൽ അവസാനം വരെ ഭഗവാന്‍റെ നാമം ജപിക്കാം 

ഗ്രഹണം കഴിഞ്ഞാൽ വീട് വൃത്തിയാക്കി ഗംഗാജലം വീടാകെ തളിക്കുക.

ഗ്രഹണത്തിന് ശേഷം  അന്നദാനം നടത്തുന്നത് ഉത്തമമാണ്. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ  ഉപദേശം സ്വീകരിക്കണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News