Chandra Grahan 2022: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് സംഭവിച്ചത്. എന്നാല്‍, ഇതിന് കൃത്യം 15 ദിവസങ്ങൾക്ക് ശേഷം, അതായത്, നവംബർ 8 ന്, ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണവും സംഭവിക്കുകയാണ്.
അതായത് ഹൈന്ദവ കലണ്ടർ അനുസരിച്ച് കാർത്തിക മാസത്തിലെ പൗർണ്ണമിയിലാണ് ചന്ദ്ര ഗ്രഹണം സംഭവിക്കുക. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. കൂടാതെ ഇന്ത്യയിലും ഇത് ദൃശ്യമാകും.
ഇന്ത്യയിൽ പൂർണ്ണ ചന്ദ്രഗ്രഹണം ഏകദേശം 5.30 ന് ശേഷം ആരംഭിച്ച് 6.19 വരെ നീണ്ടുനിൽക്കും. ഏകദേശം ഒന്നര മണിക്കൂർ നീളുന്ന ഈ ഗ്രഹണം ഇന്ത്യയെ കൂടാതെ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, വടക്കൻ പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ദൃശ്യമാകും.
Also Read: Surya Grahan 2022: സൂര്യഗ്രഹണം ഈ രാശിക്കാരെ ദോഷകരമായി ബാധിക്കും, സൂക്ഷിക്കുക!
അതേസമയം, ജ്യോതിഷികള്‍ പറയുന്നതനുസരിച്ച് 15 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ട് ഗ്രഹണങ്ങൾ അശുഭകരമായ ഫലങ്ങൾക്ക് കാരണമാകും. അതായത്, 15 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ട് ഗ്രഹണങ്ങൾ ലോകത്ത് സ്വാധീനം ചെലുത്തുമെന്ന് ജ്യോതിഷികള്‍ വ്യക്തമാക്കുന്നു. പ്രകൃതിദുരന്തങ്ങൾ സംഭവിക്കാം അല്ലെങ്കിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റമുണ്ടാകാം. ഇത് രാജ്യങ്ങൾക്കിടയിൽ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കാം. രണ്ട് രാജ്യങ്ങൾക്കിടയിൽ അതിർത്തി തർക്കങ്ങൾ ഉയർന്നുവന്നേക്കാം, വികസനത്തിന്‍റെ വേഗത കുറയുന്നതോടൊപ്പം ബിസിനസ് ക്ലാസിൽപ്പെട്ട ആളുകള്‍ക്ക് ഉത്കണ്ഠ വർദ്ധിക്കാനുള്ള സാധ്യതയും ഉണ്ട്.
ഹൈന്ദവ വിശ്വാസമനുസരിച്ച്, നമ്മുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു അശുഭകരമായ സംഭവമാണ് ഗ്രഹണം. അതിനാൽ, ഗ്രഹണത്തിന്‍റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ നിരവധി പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. ഗ്രഹണ സമയത്ത് പൂജ നടത്തുകയോ, ക്ഷേത്രങ്ങള്‍ തുറക്കുകയോ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല. കൂടാതെ, ഗ്രഹണത്തിന് മുന്‍പ് ഉണ്ടാക്കിയ ഭക്ഷണം കഴിയ്ക്കാന്‍ പാടില്ല. ചന്ദ്രഗ്രഹണം കഴിഞ്ഞാൽ ആദ്യം കുളിച്ച് വീട്ടിൽ ഗംഗാജലം തളിയ്ക്കേണ്ടത് അനിവാര്യമാണ്...
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...