Makar Sankranti 2022: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യം വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമം

Makarasankranti 2022: മകരസംക്രാന്തി ദിനത്തിൽ സൂര്യദേവനെ ആരാധിക്കുന്നതോടൊപ്പം വീടിന്റെ കിഴക്ക് ദിശയിൽ ഈ ഒരു വസ്തു സ്ഥാപിക്കുന്നത് വർഷം മുഴുവനും സൂര്യന്റെ അനുഗ്രഹം വർഷിക്കുന്നതിന് നല്ലതാണ്.

Written by - Ajitha Kumari | Last Updated : Jan 14, 2022, 10:40 AM IST
  • മകരസംക്രാന്തി ദിനത്തിൽ ഇത് ചെയ്യുക
  • സൂര്യഭഗവാന്റെ അനുഗ്രഹത്താൽ വലിയ വിജയം കൈവരിക്കും
  • കിഴക്ക് ദിശയിൽ ഇത് സ്ഥാപിക്കുക
Makar Sankranti 2022: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യം വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമം

Makarasankranti 2022: ഇന്ന് സൂര്യദേവൻ ധനു രാശിയിൽ നിന്ന് പുറപ്പെട്ട് മകരരാശിയിലേക്ക് പ്രവേശിക്കും. സൂര്യന്റെ ഈ രാശിമാറ്റമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. സൂര്യൻ ഇന്ന് അതായത് ജനുവരി 14ന് രാത്രി 8 മണിക്ക് രാശി മാറും.  നാളെ പുണ്യകാലം ആയതിനാൽ മകരസംക്രാന്തി നാളെ ആഘോഷിക്കുന്നവരും ഉണ്ട്. 

സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് മകരസംക്രാന്തി (Makara Sankranti 2022) ഉത്സവം എന്നാണ് വിശ്വാസം. മകരസംക്രാന്തി നാളിൽ ദൈവവും ഭൂമിയിലേക്ക് വരുമെന്നാണ് വിശ്വാസം. അതുകൊണ്ട് മുങ്ങികുളിയും ദാനധർമ്മങ്ങളും ഈ ദിവസം ചെയ്യണം.

Also Read: Sabarimala Makaravilakku: ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്; ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ഈ സാധനം വീട്ടിലെ വഴക്കുകൾ അവസാനിപ്പിക്കും (This thing will end the quarrels in the house)

മതത്തേയും ജ്യോതിഷത്തേയും പോലെ വാസ്തു ശാസ്ത്രത്തിൽ സൂര്യദേവനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. അതിനാൽ സൂര്യനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിന് പ്രത്യേക നിയമങ്ങളുണ്ട്. വാസ്തു ശാസ്ത്രമനുസരിച്ച് മകരസംക്രാന്തി (Makara Sankranti 2022) ദിനത്തിൽ സൂര്യനെ പ്രീതിപ്പെടുത്താൻ ഒരു പ്രത്യേക കാര്യം കിഴക്ക് ദിശയിൽ വച്ചാൽ അത് വർഷം മുഴുവനും ധാരാളം നേട്ടങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഇത് വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കും.

Also Read: Numerology: ഈ തീയതികളിൽ ജനിച്ച ആളുകൾക്ക് ശനിയുമായി നേരിട്ട് ബന്ധം

പിച്ചള കൊണ്ട് നിർമ്മിച്ച ഈ വസ്തു സൂര്യദേവന്റെ പ്രതീകമാണ്. മകരസംക്രാന്തി (Makara Sankranti 2022) ദിനത്തിൽ കുളിച്ചതിന് ശേഷം വീടിന്റെ കിഴക്ക് ദിശയിൽ സൂര്യദേവന്റെ ഈ പിച്ചള ചിഹ്നം വയ്ക്കുക. അടിയിൽ മണികൾ ഉണ്ടായിരിക്കണമെന്ന് ഓർമ്മിക്കുക. ഈ മണികളും വളരെ ശുഭകരമാണ് കാരണം അവ മുഴങ്ങുമ്പോൾ 'ഓം' എന്ന ശബ്ദം പുറപ്പെടും. ഇതിനെ ഒരു ചുവന്ന നൂലിൽ വേണം തൂക്കിയിടാൻ. കാറ്റ് വീശുമ്പോൾ ഈ മണികൾ മുഴങ്ങുന്ന തരത്തിൽ ഇതിനെ തൂക്കിയിടുക.

Also Read: Surya Gochar 2022: 29 വർഷത്തിനു ശേഷം സൂര്യനും-ശനിയും നേർക്കുനേർ, ഈ രാശിക്കാർക്ക് രാജയോഗം

ധാരാളം നേട്ടങ്ങൾ ഉണ്ടാകും

സൂര്യദേവന്റെ ഈ ചിഹ്നം വീട്ടിൽ തൂക്കിയിട്ടശേഷം സൂര്യദേവന്റെ മന്ത്രങ്ങൾ ജപിക്കുക. ആദിത്യ ഹൃദയ സ്‌തോത്രം (Aditya Hridaya Manthra) ജപിക്കുന്നതും നന്നായിരിക്കും. സൂര്യന്റെ ചിഹ്നം വീട്ടിൽ വച്ചാൽ വീട്ടിൽ കലഹങ്ങൾ ഉണ്ടാകില്ല. ഇതോടൊപ്പം വീട്ടിലെ അംഗങ്ങൾ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കുകയും, വളരെയധികം പുരോഗതി കൈവരിക്കുകയും ചെയ്യും. ജീവിതത്തിൽ വിജയിക്കണമെങ്കിൽ സൂര്യദേവന്റെ കൃപ വളരെ പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News