Planetary Changes In June: ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറും, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Grah Gochar in June 2022: ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ മാസം വളരെ പ്രധാനപ്പെട്ടതാണെന്നാണ് പറയുന്നത്. അതായത് 2022 ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറൂം.  അതിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കും.

Written by - Ajitha Kumari | Last Updated : May 27, 2022, 10:09 AM IST
  • ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ മാസം വളരെ പ്രധാനപ്പെട്ടതാണ്
  • ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും
  • ഗ്രഹങ്ങളുടെ ഈ മാറ്റം എല്ലാ രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ കൊണ്ടുവരും
Planetary Changes In June: ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറും, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Planet Transits in June 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും.  ഗ്രഹങ്ങളുടെ ഈ മാറ്റം എല്ലാ രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ കൊണ്ടുവരും.  വരുന്ന ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറും. മാസത്തിന്റെ തുടക്കത്തിൽ ബുധനാണ് രാശിമാറുന്നത്.  ജൂൺ 3 മുതൽ ബുധൻ ഇടവം രാശിയിൽ പ്രവേശിക്കും.  ശേഷം ജൂൺ 5 മുതൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ വിപരീത ചലനം നടത്തും. തുടർന്ന് ജൂൺ 15 ന് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ രാശി മാറും. കൂടാതെ ജൂണിൽ ശുക്രനും ചൊവ്വയും രാശി മാറും. ഈ അഞ്ച് ഗ്രഹങ്ങളുടെ സംക്രമം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം..

Also Read: Shani Jayanti 2022: ശനിദേവന്റെ കോപത്തിൽ നിന്നും രക്ഷനേടാൻ ഇക്കാര്യങ്ങൾ ചെയ്യരുത്!

ഈ രാശിക്കാരുടെ ഭാഗ്യം 2022 ജൂണിൽ മിന്നി തിളങ്ങും

ഇടവം (Taurus): ഇടവം രാശിക്കാർക്ക് 2022 ജൂൺ വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാർക്ക് ഈ മാസം ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. കരിയറിൽ വലിയ പുരോഗതി കൈവരിക്കും.  പുതിയ ജോലിയിൽ ചേരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വരുമാനം വർദ്ധിക്കും. വളരെയധികം സമ്പാദിക്കും.  വലിയ സമ്പാദ്യം എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. ഈ മാസം വ്യാപാരികൾക്കും ഉത്തമമാണ്. ഏറെ നാളായി കുടുങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ഈ മാസം ലഭിച്ചേക്കും. ആരോഗ്യം നന്നായിരിക്കും. 

ചിങ്ങം  (Leo): 2022 ജൂണിൽ നടക്കുന്ന ഗ്രഹസംക്രമണം ചിങ്ങം രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ നൽകും. ബഹുമാനവും വരുമാനവും വർദ്ധിക്കും. വ്യക്തിത്വത്തിന്റെ ആകർഷണീയത വർദ്ധിക്കും. ബിസിനസിൽ വലിയ ഇടപാട് നടന്നേക്കാം. പഴയ ജോലികൾ പൂർത്തിയാകും. നിങ്ങൾ അഭിനന്ദിക്കപ്പെടും. മത്സരത്തിൽ വിജയിക്കാനാകും. മൊത്തത്തിൽ നോക്കിയാൽ ഈ മാസം എല്ലാ കാര്യങ്ങൾക്കും ഉത്തമമാണ്.

Also Read: Gold Ring Benefits: രാജയോഗത്തിനായി ഈ രാശിക്കാർ സ്വർണ്ണം ധരിക്കുന്നത് ഉത്തമം!

ധനു (Sagittarius): ധനു രാശിക്കാർക്ക് 2022 ജൂണിൽ വൻ സാമ്പത്തിക പുരോഗതി ലഭിക്കും. ഈ ധനലാഭം നിങ്ങളുടെ പല ആഗ്രഹങ്ങളും നിറവേറ്റും. വ്യാപാരികൾക്ക് പുതിയ ഓർഡർ ലഭിക്കും. അത് വൻ നേട്ടം നൽകും. ഭാവിയിൽ ഒരു വലിയ കരാർ ലഭിച്ചേക്കാം. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കാൻ ശക്തമായ സാധ്യത.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News