Garuda Purana: ഗരുഡപുരാണത്തിൽ പറയുന്ന കാര്യങ്ങൾ പിന്തുടരുന്നത് ജീവിതത്തിൽ വിജയങ്ങൾ കൊണ്ടുവരാൻ സാധിക്കും. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും മാത്രമല്ല വീട്ടിൽ സമാധാനവും നിലനിൽക്കും. ഗരുഡപുരാണത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ഈ ശീലങ്ങൾ ഉള്ളവർ അത് ഉടൻ ഉപേക്ഷിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ലക്ഷ്മി ദേവി കോപിക്കുകയും സാമ്പത്തിക സ്ഥിതി മോശമാകാനും സാധ്യതയുണ്ട്. എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.
Also Read: ഇന്ന് മുതൽ 27 ദിവസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശുക്ര കൃപ!
സൂര്യരോദയത്തിന് ശേഷവും ഉറങ്ങുന്നത്
ഗരുഡപുരാണത്തിൽ (Garuda Purana) സൂര്യോദയത്തിന് മുമ്പ് ഉണരണം എന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കുകയും അനുഗ്രഹം നൽകുകയും ചെയ്യും. രാവിലെ എഴുന്നേറ്റയുടൻ ആദ്യം ഭഗവാന്റെ നാമം ജപിച്ചശേഷം ഭൂമിദേവിയെ തൊട്ട് വന്ദിക്കുക. ശേഷം മുതിർന്നവരെ അഭിവാദ്യം ചെയ്യുക.
അമിതഭക്ഷണം കഴിക്കരുത്
അതിജീവനത്തിനും നല്ല ആരോഗ്യത്തിനും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കണം ശരീരത്തിന് ആവശ്യമുള്ളത്ര മാത്രം ഭക്ഷണം കഴിക്കുക എന്നത്. കൂടുതൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് നിങ്ങൾക്ക് അങ്ങനെയൊരു ശീലമുണ്ടെങ്കിൽ ഇന്ന് തന്നെ അത് ഉപേക്ഷിക്കുക.
Also Read: ശനി ജയന്തിയിൽ കറുത്ത നൂൽ ധരിക്കൂ.. ലഭിക്കും രാഹു-കേതു കോപത്തിൽ നിന്നും മോചനം!
വൃത്തിയായിരിക്കുക
നല്ല സ്വഭാവത്തിന്റെ ലക്ഷണമാണ് വൃത്തിയായിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ വായയും പല്ലുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പല്ലുകളിൽ വൃത്തിയില്ലാത്തതായാൽ പുഴുക്കൾ കയറുക മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾക്ക് നാണക്കേടും ഉണ്ടാക്കും.
മാത്രമല്ല ഇത്തരക്കാരോട് ലക്ഷ്മി ദേവി ഒരിക്കലും ക്ഷമിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തണമെങ്കിൽ ഈ ശീലം ഉടനടി ഉപേക്ഷിച്ച് ദിവസവും 2 തവണ പല്ല് തേക്കുന്നത് ശീലമാക്കുക.
Also Read: Vastu Tips: ഈ ദിവസം ചൂല്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം...!!
പരുഷമായ വാക്കുകൾ ഉപയോഗിക്കുക
കാക്കയ്ക്കും കുയിലിനും ഒരേ നിറവും വലിപ്പവുമാണെങ്കിലും ആളുകൾക്ക് പ്രിയം കാക്കയെയല്ല മറിച്ച് കുയിലുകളേയാണ്. ഗരുഡപുരാണമനുസരിച്ച് ഇരുവരുടെയും വായിൽ നിന്നും പുറത്തുവരുന്ന ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണിത്. കുയിൽ തന്റെ മധുരമായ ശബ്ദം കൊണ്ട് എല്ലാവരേയും തന്റേതാക്കുന്നു, അതേസമയം കാക്ക തന്റെ പ്രിയപ്പെട്ടവരെപ്പോലും തന്റെ പരുക്കൻ ശബ്ദം കൊണ്ട് വെറുപ്പിക്കുന്നു. ഇതിന്റെ അർത്‌ഥം നിങ്ങൾ സംസാരിക്കുമ്പോൾ എപ്പോഴും മൃദുത്വവും മാധുര്യവും നിലനിർത്തുക എന്നാതാണ്. ചെറുതായാലും ശരി വലുതായാലും ശരി ആരോടും തെറ്റായി സംസാരിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...