Shani Jayanti 2022: ശനി ജയന്തിയിൽ കറുത്ത നൂൽ ധരിക്കൂ.. ലഭിക്കും രാഹു-കേതു കോപത്തിൽ നിന്നും മോചനം!

Shani Jayanti Remedies: ശനിദേവന്റെ അനുഗ്രഹം ലഭിക്കാനും ശനിദോഷം, ഏഴരശ്ശനി, കണ്ടകശനി എന്നിവയിൽ നിന്നും  മോചനം നേടാനും ശനി ജയന്തി ദിനം ഉത്തമമാണ്. ഈ ദിനം ചെയ്യുന്ന പ്രവർത്തികൾക്ക് ഇരട്ടിഫലവും ലഭിക്കും.  

Written by - Ajitha Kumari | Last Updated : May 23, 2022, 02:05 PM IST
  • ശനി ജയന്തിയിൽ കറുത്ത നൂൽ ധരിക്കൂ
  • കറുത്ത നൂൽ ധരിക്കുന്നതിന്റെ ഗുണങ്ങൾ ജ്യോതിഷത്തിലും പറഞ്ഞിട്ടുണ്ട്
  • കറുപ്പ് നിറം ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു
Shani Jayanti 2022: ശനി ജയന്തിയിൽ കറുത്ത നൂൽ ധരിക്കൂ.. ലഭിക്കും രാഹു-കേതു കോപത്തിൽ നിന്നും മോചനം!

Shani Jayanti Remedies: സാധാരണയായി പലരും കാലിലും, കൈയിലും അതുപോലെ കഴുത്തിലുമൊക്കെ കറുത്ത നൂൽ ധരിക്കാറുണ്ട്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുമുണ്ട്. കറുത്ത നൂൽ ധരിക്കുന്നതിന്റെ ഗുണങ്ങൾ ജ്യോതിഷത്തിലും പറഞ്ഞിട്ടുണ്ട്. കറുപ്പ് നിറം ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. 

Also Read: ഇന്ന് മുതൽ 27 ദിവസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശുക്ര കൃപ!

ഈ വർഷം മെയ് 30 നാണ് ശനി ജയന്തി. ഈ ദിവസം ശനി ദേവിനെ പ്രീതിപ്പെടുത്താൻ സ്വീകരിക്കുന്ന കാര്യങ്ങൾക്ക് ഇരട്ടിഫലം ലഭിക്കും എന്നാണ് പറയുന്നത്. ജാതകത്തിൽ ശനിദോഷം ഉള്ളവരോ ഏഴര ശനി കണ്ടകശനി ഉള്ളവരോ ആയവർ ഈ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്. അതിൽ കറുത്ത നൂൽ ധരിക്കുന്നതും ഉൾപ്പെടും.

ജ്യോതിഷം, വാസ്തു എന്നിവ പ്രകാരം ശരീരത്തിൽ കറുത്ത നൂൽ കെട്ടുന്നത് വളരെ നല്ലതാണ് എന്നാണ്.  ശരീരത്തിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നതിനും നെഗറ്റീവ് എനർജി ഇല്ലാതാകുന്നതിനും കറുത്ത നൂർ ധരിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ പാദങ്ങളിൽ കറുത്ത നൂൽ കെട്ടുന്നത്, ശനിയോടൊപ്പം രാഹു-കേതു ഗ്രഹങ്ങളുടെ കോപത്തിൽ നിന്നും ആശ്വാസം ലഭിക്കും.  മാത്രമല്ല ഇങ്ങനെ ചെയ്യുന്നതിലൂടെ ശനിദോഷം അകറ്റുകയും ശനിദോഷം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും.  

Also Read: 30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിയിൽ അത്ഭുത സംയോഗം

കാലിൽ കറുത്ത നൂൽ കെട്ടാനുള്ള ശരിയായ മാർഗം നോക്കാം

സാധാരണയായി കാലിൽ ആണ് കറുത്ത നൂൽ കെട്ടുന്നതെങ്കിലും നിങ്ങൾക്ക് അത് കൈയിലോ കഴുത്തിലോ വേണമെങ്കിലും ധരിക്കാം.  കാലിൽ വേദനയുള്ളവർ ഇടതുകാലിൽ തന്നെ കറുത്ത നൂൽ കെട്ടണം.  വയറുവേദനയുള്ളവർ കാൽവിരലിൽ കറുത്ത നൂൽ കെട്ടുക. ദുഷിച്ച കണ്ണുകളുടേയും നെഗറ്റീവ് ശക്തികളുടേയും ദോഷങ്ങൾ ഒഴിവാക്കാൻ കറുത്ത നൂൽ ധരിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. 

കറുത്ത നൂൽ ധരിക്കുന്നത് ശനിദോഷം കൂടാതെ രാഹു-കേതു ദോഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനും സഹായിക്കും.  ശരിക്കും വിധിവിധാനമനുസരിച്ച് കറുത്ത നൂൽ ധരിച്ചാൽ അതിന്റെ മുഴുവൻ ഫലവും ലഭിക്കും.

Also Read: വാസ്തുപ്രകാരം വീട്ടിൽ ഐശ്വര്യമുണ്ടാകാൻ ലക്ഷ്മി ഗണേശ വിഗ്രഹം എവിടെ സ്ഥാപിക്കണം? അറിയാം

>> ശനി ജയന്തി ദിനം കറുത്ത നൂൽ ധരിക്കുന്നത് ഉത്തമം. കൂടാതെ ശനിയാഴ്ചയും കറുത്ത നൂൽ ധരിക്കാം.

>> കറുത്ത നൂലിൽ 9 കെട്ട് ഇടുക ശേഷം ശനി ക്ഷേത്രത്തിലോ ഭൈരവ ക്ഷേത്രത്തിലോ പോയി  ഇത് ധരിക്കുക. അങ്ങനെ ചെയ്യുന്നത് മികച്ച ഫലം നൽകും.

>>അഭിജിത്ത് അല്ലെങ്കിൽ ബ്രഹ്മ മുഹൂർത്തത്തിൽ  വേണം കറുത്ത നൂൽ ധരിക്കാൻ.

>> കറുത്ത നൂൽ ധരിച്ച ശേഷം 21 തവണ ശനി മന്ത്രം ജപിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News