Horoscope Today, November 17, 2023: ഈ രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം! നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope Today, November 17: ഭൂരിഭാഗം രാശിക്കാർക്കും ഇന്നത്തെ ദിവസം പോസിറ്റീവ് ഫലങ്ങൾ നൽകും. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 06:33 AM IST
  • മിഥുനം രാശിക്കാർ ഇന്നത്തെ ദിവസം വളരെ ഊർജസ്വലരായിരിക്കും.
  • ഇടവം രാശിക്കാർ സുഹൃത്തുക്കൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിച്ചേക്കാം.
  • തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് ആത്മീയതയുടെ ദിവസമാണ്.
Horoscope Today, November 17, 2023: ഈ രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം! നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം

ഇന്ന് ചില രാശിക്കാർക്ക് സന്തോഷത്തിന്റെയും മറ്റ് ചില രാശിക്കാർക്ക് അസ്വസ്ഥതകളുടേയും ദിവസമാണ്. ഇന്ന് നിങ്ങളുടെ ഭാഗ്യം എന്താണ് നിങ്ങള്‍ക്കായി കരുതിയിരിക്കുന്നതെന്ന് അറിയാൻ ആ​ഗ്രഹമില്ലേ? എങ്കിൽ നോക്കാം സമ്പൂർണ രാശിഫലം

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഈ രാശിക്കാർക്ക് ഇന്നത്തെ ദിനം ഏറെ സന്തോഷമേറിയതായിരിക്കും. സഹോദരങ്ങളുമായുള്ള സ്വത്തു സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസിന് ​ഗുണകരമായ ഒരു വ്യക്തിയെ കണ്ടുമുട്ടിയേക്കാം.  ഈ രാശിക്കാർ ഇന്ന് നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് വളരെ നന്നായി ചിന്തിക്കണം. ജോലി സംബന്ധമായ ചെറിയ യാത്രകള്‍ പ്രതീക്ഷിക്കാം.

ഇടവം

ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം കുടുംബാം​ഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം തിരക്കിലായിരിക്കും. ഇവർക്കൊപ്പം യാത്രകൾക്ക് സാധ്യതയുണ്ട്. എന്നാൽ കുട്ടികളുടെ ആരോ​ഗ്യം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായും ആരോ​ഗ്യപരമായും ഏറെ ​ഗുണങ്ങൾ ലഭിക്കുന്ന ദിവസമാണ്.

ALSO READ: ഈ സാധനങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കരുത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും

മിഥുനം

മിഥുനം രാശിക്കാർ ഇന്നത്തെ ദിവസം വളരെ ഊർജസ്വലരായിരിക്കും. ബിസിനസിന്റെ വളർച്ചയ്ക്ക് ആവശ്യമായ ആശയങ്ങളും പദ്ധതികളും മനസിൽ ഉദിച്ചേക്കാം. ഇതിന് കുടുംബത്തിലെ മുതിർന്നവരുടെ പരിപൂർണ പിന്തുണ ലഭിക്കും. ചില നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളുടെ അറിവ് നിങ്ങളെ സഹായിക്കും. ഇതിലൂടെ സമൂഹത്തിലും നിങ്ങൾക്ക് നല്ല മതിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. 

കര്‍ക്കിടകം

കർക്കിടക രാശിക്കാർക്ക് ഇന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കഴിഞ്ഞ ദിവസം രാത്രി ശരിയായ ഉറക്കം ലഭിക്കാതിരുന്നത് നിങ്ങളെ മാനസികമായി തളര്‍ത്തും. ഇത് ജോലിയെ ബാധിക്കാൻ സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ ശ്രദ്ധയും ഏകാ​ഗ്രതയും നഷ്ടമായേക്കാം. മാത്രമല്ല, ഇന്നത്തെ ദിവസം യാത്രകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

ചിങ്ങം

ഇടവം രാശിക്കാർക്ക് സമാനമായി ഇന്ന് ചിങ്ങം രാശിക്കാരും സുഹൃത്തുക്കൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിച്ചേക്കാം. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഭാവി ബിസിനസിനും ​ഗുണം ചെയ്യും. ഇന്നത്തെ ദിവസം കയറ്റുമതി, ഇറക്കുമതി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമായിരിക്കും. വിദ്യാർത്ഥികളും പഠന കാര്യത്തിൽ ഇന്ന് മിടുക്ക് കാട്ടും. കമിതാക്കൾക്കും ഇന്നത്തെ ദിവസം സന്തോഷം നൽകും. 

കന്നി 

കന്നി രാശിക്കാർക്ക് ഇന്ന് കുടുംബ ബിസിനസിൽ മികച്ച നേട്ടങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുടെ നല്ല പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി ചില സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാൻ ഇന്ന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. 

തുലാം

തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് ആത്മീയതയുടെ ദിവസമാണ്. നിങ്ങളുടെ മുന്‍കാല നിക്ഷേപങ്ങളില്‍ നല്ല നേട്ടം പ്രതീക്ഷിക്കാം. ജോലി സ്ഥലത്ത് നിങ്ങളുടെ മേലധികാരിയുമായുള്ള ബന്ധം കൂടുതൽ മികച്ചതാകും. ഇത് ഭാവിയിൽ നിങ്ങളുടെ സ്ഥാനക്കയറ്റത്തിന് സഹായകരമാകും. പ്രണയത്തിലും വ്യക്തി ജീവിതത്തിലും പരുഷമായ സംസാരം പാടില്ല. ഇത് പ്രതികൂല ഫലമുണ്ടാക്കും. 

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഉറക്ക ക്ഷീണത്തിന്റെ ദിവസമായിരിക്കും. ഇത് നിങ്ങളെ കൂടുതൽ ക്ഷീണിതനും മടിയനുമാക്കും. ഉറക്കമില്ലായ്മ ജോലിയെ ബാധിക്കും. ഇന്ന് നിക്ഷേപം നടത്തുന്നതിന് മുമ്പ് രണ്ടാമത് ഒന്നുകൂടി ചിന്തിക്കണം. മസാല കൂടിയ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിരക്കിട്ട ഡ്രൈവിം​ഗ് ഒഴിവാക്കുകയും വേണം. 

ധനു

ധനു രാശിക്കാർ ഇന്ന് ജോലിയിൽ ചില നിർണായക തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. അവിവാ​ഹിതർക്ക് ഇന്ന് ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞേക്കും. ബിസിനസിനും മികച്ച ഫലം പ്രതീക്ഷിക്കാം. 

മകരം

ഇന്ന് നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചു ലഭിക്കാത്ത നിങ്ങളുടെ പണം ഇന്ന് തിരിച്ചുകിട്ടിയേക്കാം. അത് നിങ്ങളുടെ സമ്പത്ത് വര്‍ധിപ്പക്കും. കുട്ടികളുടെ ആരോഗ്യം നല്ലതായിരിക്കും. കുടുംബ ജീവിതത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

കുംഭം

ഇന്ന് കുംഭം രാശിക്കാർക്ക് മുന്‍കാല നിക്ഷേപങ്ങളില്‍ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വീടോ ഓഫീസോ പുതുക്കിപ്പണിയാന്‍ നിങ്ങള്‍ പദ്ധതിയിട്ടേക്കാം. ഉന്നത പഠനം ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് അത് ആസൂത്രണം ചെയ്യാൻ മികച്ച ദിനമാണ്. അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കാം. ഗവേഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലുള്ളവർക്ക് മികച്ച ഫലം ലഭിക്കുന്ന ദിവസമാണ് ഇന്ന്. 

മീനം

മീനം രാശിക്കാർക്ക് ഇന്ന് അസന്തുഷ്ടി അനുഭവപ്പെടാൻ സാധ്യത കാണുന്നുണ്ട്. ഈ രാശിക്കാർ ഇന്ന് അഹങ്കാരം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.  അത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിന് പുറമെ ജോലിയേയും പ്രതികൂലമായി ബാധിച്ചേക്കാം. ഇത് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ജോലിയില്‍ നിങ്ങള്‍ അക്ഷമനാകാന്‍ സാധ്യതയുണ്ട്. അതിനാൽ ജോലിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ ദിവസത്തിൽ നിന്ന് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കുന്നതാണ് നല്ലത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News