Bedroom Vastu: ദാമ്പത്യ ജീവിതത്തിൽ കലഹം, ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍നിന്ന് മാറ്റാം

Bedroom Vastu: വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 09:58 PM IST
  • പലപ്പോഴും നമ്മൾ കിടപ്പുമുറിയിൽ ഭംഗിയ്ക്കായും നമ്മുടെ ആവശ്യങ്ങള്‍ക്കായും പല സാധനങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ബോധവാന്‍മാരായിരിയ്ക്കില്ല.
Bedroom Vastu: ദാമ്പത്യ ജീവിതത്തിൽ കലഹം, ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍നിന്ന് മാറ്റാം

Bedroom Vastu Tips: ഇന്ന് നമ്മുടെ ജീവിതത്തില്‍ വാസ്തു ശാസ്ത്രത്തിന് പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടു മിക്ക ആളുകളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 

വീടിന്‍റെ നിര്‍മ്മിതിയില്‍ മാത്രമല്ല അതിന് ശേഷവും വാസ്തു സംബധിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം വീട് നിര്‍മ്മിച്ച ശേഷം അലങ്കാരത്തിനായി നാം സൂക്ഷിക്കുന്ന സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഈ സാധനങ്ങള്‍ ചിലപ്പോള്‍ നമുക്ക് സന്തോഷവും  സമൃദ്ധിയും നൽകുന്നു. എന്നാല്‍ ചിലത്  നമ്മുടെ ജീവിതത്തെ മാറി മറിയ്ക്കുന്നു.  അതിനാലാണ് വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകൾ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്‍റെ  കാരണം.  അതായത്, ചിലപ്പോള്‍ നമുക്ക് സംഭവിക്കുന്ന ചെറിയ തെറ്റ് അല്ലെങ്കില്‍ പിഴവ് ഒരു പക്ഷേ ഇല്ലാതാക്കുന്നത് നമ്മുടെ ജീവിതത്തിലെ  ചെറിയ ചെറിയ സന്തോഷങ്ങളാവാം.  

Also Read:  Electricity Bill Bank Scam: വൈദ്യുതി ബില്ലടച്ചത് നിക്ഷേപിക്കപ്പെട്ടത്‌ മറ്റ് അക്കൗണ്ടുകളില്‍!! ഉത്തര്‍ പ്രദേശില്‍ കോടികളുടെ തട്ടിപ്പ്  

വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. ചിലപ്പോള്‍ നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തില്‍  പ്രശ്നങ്ങള്‍ ഉടലെടുക്കാം. പ്രശ്നങ്ങളുടെ കാരണം തേടി നാം മടുക്കും. എന്നാല്‍, കിടപ്പുമുറിയിലോ വീട്ടിലോ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കളുടെ തെറ്റായ പ്രഭാവം മൂലമാകാം ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, നമ്മുടെ ജീവിതത്തിലെ സന്തോഷത്തിന് കിടപ്പുമുറിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. 

പലപ്പോഴും നമ്മൾ കിടപ്പുമുറിയിൽ ഭംഗിയ്ക്കായും നമ്മുടെ ആവശ്യങ്ങള്‍ക്കായും പല സാധനങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ബോധവാന്‍മാരായിരിയ്ക്കില്ല. ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിൽ വിള്ളലുണ്ടാക്കാം. അല്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി  ഉണ്ടാക്കാം.   
 
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ സാധനങ്ങൾ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം വയ്ക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത് ചിലപ്പോള്‍ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കലഹത്തിനും ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കത്തിനും കാരണമാകുന്നു. കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം ഈ സാധനങ്ങള്‍ വയ്ക്കുന്നത് ജീവിതത്തില്‍ നിഷേധാത്മകത കൊണ്ടുവരുമെന്ന കാര്യം ശ്രദ്ധിക്കുക. 

വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറിയില്‍  കിടക്കയ്ക്ക് സമീപം ഈ സാധനങ്ങള്‍ ഒരിയ്ക്കലും വയ്ക്കരുത്.

1. കിടപ്പുമുറിയില്‍  കിടക്കയ്ക്ക് സമീപം യാതൊരു കാരണവശാലും വെള്ളമോ എണ്ണയോ വയ്ക്കരുത്. ഇപ്രകാരം ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കും എന്ന് വാസ്തു ശാസ്ത്രം പറയുന്നു. 

2. വാസ്തുപ്രകാരം, കിടക്കയിലോ തലയിണയ്ക്ക് കീഴിലോ ഒരിയ്ക്കലും പേഴ്സ് വയ്ക്കരുത്. ഇത്, സാമ്പത്തിക പ്രശ്‌നങ്ങൾക്ക് വഴി തെളിയ്ക്കും. ഇത് ഒരു പക്ഷേ നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കാം.  

3. കിടപ്പുമുറിയില്‍ ഒരിയ്ക്കലും ചെരിപ്പും ഷൂസും വയ്ക്കാന്‍ പാടില്ല. കിടപ്പുമുറിയിൽ ഷൂസും ചെരിപ്പും അഴിച്ചുമാറ്റുന്നത് ദാമ്പത്യ ജീവിതത്തിൽ നിഷേധാത്മകത കൊണ്ടുവരുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News