ചാവക്കാട് മത്സ്യബന്ധനത്തിനിടെ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

രാവിലെ 11 ഓടെ നാട്ടിക പടിഞ്ഞാറ് കടലിൽ  വെച്ചാണ് അപകടം. കരയ്ക്ക് എത്തിച്ച തൊഴിലാളികളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 10:50 PM IST
  • ഇന്ന് സെപ്റ്റംബർ രണ്ട് പുലർച്ചെ മത്സ്യ ബന്ധനത്തിന് പോയ ചോഴീരകത്ത് വാസുവിന്റെ ഉടമസ്ഥതയിലുള്ള "അപ്പു ആണ്ടവർ നമ്പർ വൺ " വള്ളത്തിലാണ് അപകടം സംഭവിച്ചത്.
ചാവക്കാട് മത്സ്യബന്ധനത്തിനിടെ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

തൃശൂർ : ചാവക്കാട് നാട്ടിക ബീച്ചിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ കപ്പി പൊട്ടി വീണ് രണ്ട് മത്സ്യ തൊഴിലാളികൾക്ക് പരിക്ക് പറ്റി. തിരുവത്ര  അയിനിപ്പുള്ളി പണിക്കൻ (36) ഉണ്ണികൃഷ്ണൻ, അകലാട് നാലാകല്ല് സ്വദേശി കരിമ്പി (56) ഹസ്സൈനാർ എന്നിവർക്കാണ് പരിക്കേറ്റത് .ഇന്ന് സെപ്റ്റംബർ രണ്ട് പുലർച്ചെ മത്സ്യ ബന്ധനത്തിന് പോയ ചോഴീരകത്ത് വാസുവിന്റെ ഉടമസ്ഥതയിലുള്ള "അപ്പു ആണ്ടവർ നമ്പർ വൺ " വള്ളത്തിലാണ് അപകടം സംഭവിച്ചത്.

രാവിലെ 11 ഓടെ നാട്ടിക പടിഞ്ഞാറ് കടലിൽ  വെച്ചാണ് അപകടം. കരയ്ക്ക് എത്തിച്ച തൊഴിലാളികളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു. ഹസ്സൈനാരിന്റെ ഇടത് കാലിന്റെ എല്ല് പൊട്ടുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്റെ ഇടത് കാലിനും, പുറത്തുമാണ് പരിക്ക്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News