SSLC Plus Two Exams: കൈറ്റ് വിക്ടേഴ്‌സിൽ പത്ത്, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതൽ

Kite Victers: പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതലും പത്താം ക്ലാസിന് 24 മുതലും ആരംഭിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 09:22 PM IST
  • പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് പ്രയോജനപ്രദമാകുന്ന എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്
  • ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877
SSLC Plus Two Exams: കൈറ്റ് വിക്ടേഴ്‌സിൽ പത്ത്, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതൽ

കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതലും പത്താം ക്ലാസിന് 24 മുതലും ആരംഭിക്കുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക.

വ്യാഴാഴ്ച രാവിലെ പത്തിന് പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, പന്ത്രണ്ടിന് മലയാളം, രണ്ടിന് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്. 23 രാവിലെ പത്തിന് പ്ലസ്ടു ഇംഗ്ലീഷ്, പന്ത്രണ്ടിന് പൊളിറ്റിക്കൽ സയൻസ്, രണ്ടിന് ഇക്കണോമിക്‌സ്. 24 രാവിലെ പത്തു മണിക്ക് എസ്.എസ്.എൽ.സി. കെമിസ്ട്രി, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഫിസിക്‌സ്, രണ്ടിന് ഗണിതം എന്നിങ്ങനെയാണ് ക്ലാസുകൾ.

നാലിന് ഹിന്ദിയും 26 രാവിലെ 10 മുതൽ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകുന്നേരം നാലിന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, ഉച്ചയ്ക്ക് പന്ത്രണ്ടിന് എസ്.എസ്.എൽ.സി സോഷ്യൽ സയൻസും രണ്ടിന് ബയോളജിയും 27 രാവിലെ പത്ത് മണിക്ക് എസ്.എസ്.എൽ.സി ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്ലസ്ടു ഫിസിക്‌സ് എന്നീ ക്ലാസുകളും ഉണ്ടാകും.

വൈകുന്നേരം നാലിന് ഹിസ്റ്ററിയും 28 രാവിലെ പത്തിന് പ്ലസ് ടു ഹിന്ദി, പന്ത്രണ്ട് മണിക്ക് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്‌സുമാണ് തത്സമയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News