കൊച്ചി: പനിക്ക് ചികിത്സയ്ക്കെത്തിയ ഏഴു വയസുകാരിക്ക് കുത്തിവെയ്പ്പെടുത്തത് പേവിഷബാധയ്ക്ക്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടുത്ത പനിയെ തുടർന്നാണ് കുട്ടി അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്. കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഡോക്ടർ രക്തപരിശോധനയ്ക്ക് നിർദേശിച്ചു. അതിനിടെ കുട്ടിയുടെ അമ്മ ഒപി ടിക്കറ്റ് എടുക്കുന്നതിനായി പോയി. ഈ സമയത്താണ് നഴ്സ് കുട്ടിക്ക് പേവിഷബാധയുടെ കുത്തിവയ്‌പ് നൽകിയത്.
കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്. ഏഴ് വയസുകാരിയുടെ രണ്ടു കയ്യിലും പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ് എടുത്തിരുന്നു. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞത് കൊണ്ടാണ് കുത്തിവയ്പെടുത്തതെന്നായിരുന്നു നഴ്സിന്റെ വിശദീകരണം. എന്നാൽ മാറിപോയതാണെന്ന് പിന്നീട് വ്യക്തമായി. ആ സമയം തന്നെ മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ് എടുക്കാൻ വന്നതിനാൽ നഴ്സ് ആള് മാറി കുത്തിവയ്ക്കുകയായിരുന്നു.
Also Read: Parasuram express: പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിൽ ഇരുന്ന യാത്രക്കാരനെ പുഴയിൽ കാണാതായി
നിലവിൽ കുട്ടി നിരീക്ഷണത്തിലാണ്. പനിയുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കുട്ടിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ് മുൻകൂറായി എടുത്തതിൽ പ്രശ്നമില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ അങ്കമാലി പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...