Viral Video: നായയുടെ യോ​ഗ പ്രാക്ടീസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: ഉടമയ്ക്കൊപ്പം യോ​ഗ ചെയ്യുന്ന നായയെണ് വീഡിയോയിൽ കാണാൻ കഴിയുക. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 05:05 PM IST
  • യോ​ഗ മാറ്റ് വിരിക്കുന്നത് മുതൽ ഓരോ യോ​ഗാസനവും നായ ചെയ്യുന്നത് കാഴ്ചക്കാരെ ശരിക്കും അത്ഭുതപ്പെടുത്തും.
  • 22 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
  • Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
Viral Video: നായയുടെ യോ​ഗ പ്രാക്ടീസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: ദിവസവും വ്യത്യസ്തമായ നിരവധി വീഡിയോകളാൽ (Viral Video) നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ഇന്റർനെറ്റ്. മനുഷ്യരുടെയും മൃ​ഗങ്ങളുടെയും ഒക്കെ രസകരമായ വീഡിയോകൾ ഇവിടെ വൈറലാകാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മൃ​ഗങ്ങളുടെ വീഡിയോകളാണ്. വീഡിയോകൾ കാണാനാണ് ആളുകൾ കൂടുതൽ സമയവും ചിലവഴിക്കുന്നത്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താൽപര്യം ഉണ്ടെന്ന് തന്നെ പറയാം. അവയുടെ വികൃതികളും, ക്യുട്ട്നെസ്സും ഒക്കെ തന്നെയാണ് ഇത്തരം വീഡിയോകൾ വൈറലാകാനും കാരണം. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കുകയും, കരയിക്കുകയും, മറ്റ് ചിലത് നമ്മളെ അത്ഭുതപ്പെടുത്താറുമുണ്ട്. 

പൊതുവെ നായകളെ വളർത്താൻ ഇഷ്ടമുള്ളവരാണ് മനുഷ്യർ. ഉടമകളോട് ഇത്രയധികം നന്ദിയും സ്നേഹവുമുള്ള മറ്റൊരു മൃ​ഗം ഉണ്ടാകില്ലെന്ന് തന്നെ വേണേൽ പറയാം. അത്തരത്തിൽ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഉടമയ്ക്കൊപ്പം യോ​ഗ ചെയ്യുന്ന നായയെണ് വീഡിയോയിൽ കാണാൻ കഴിയുക. ഉടമയ്ക്ക് എന്ന പോലെ നായയ്ക്കും പ്രത്യേകം യോ​ഗ മാറ്റ് ഉണ്ട്. ആ യോ​ഗ മാറ്റ് വിരിക്കുന്നത് മുതൽ ഓരോ യോ​ഗാസനവും നായ ചെയ്യുന്നത് കാഴ്ചക്കാരെ ശരിക്കും അത്ഭുതപ്പെടുത്തും. 

Also Read: Viral Video : പൂച്ചക്കുട്ടികളെ രക്ഷിക്കാൻ പട്ടിയെ ആക്രമിച്ച് പൂച്ച; വീഡിയോ വൈറൽ

 

22 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ ഉടമയ്ക്കൊപ്പം അവർ ചെയ്യുന്ന അതേ രീതിയിൽ യോ​ഗ ചെയ്യുന്ന നായ കൗതുകം ഉണർത്തുന്നു. 997.7k ആളുകളാണ് ഈ വീഡിയോ കണ്ടത്. 37.6k ആളുകൾ ഇതിനോടകം ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ വീഡിയോ റീട്വീറ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News