Viral Video: പൂച്ചക്കുഞ്ഞും കോഴിക്കുഞ്ഞും ആദ്യമായി കണ്ട് മുട്ടുമ്പോൾ!!! വൈറൽ വീഡിയോ

ഒരു പൂച്ചക്കുഞ്ഞ് ആദ്യമായി ഒരു കോഴിക്കുഞ്ഞിനെ കാണുമ്പോൾ എന്തൊക്കെയാകും ചെയ്യുക? പൂച്ചക്കുഞ്ഞിന്റെ പ്രവർത്തികൾ ഏറെ കൗതുകം ഉണർത്തുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 01:34 PM IST
  • 124K സബ്സ്ക്രൈബേഴ്സ് ഉള്ള The Fluffiest എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • ജൂലൈ 16ന് പങ്കുവച്ച വീഡിയോ ആണിത്.
  • എട്ടര ലക്ഷത്തിനടുത്ത് ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ട് കഴിഞ്ഞു.
Viral Video: പൂച്ചക്കുഞ്ഞും കോഴിക്കുഞ്ഞും ആദ്യമായി കണ്ട് മുട്ടുമ്പോൾ!!! വൈറൽ വീഡിയോ

Viral Video of Kitten and Chick: മൃ​ഗങ്ങളുടെ രസകരമായ വീഡിയോ എപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ വന്നാലും അതെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. കൗതുകം തോന്നുന്ന നിരവധി വീഡിയോകൾ ഇതിലുണ്ടാകും. അത്തരത്തിൽ കൗതുകം നിറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തമ്മിൽ തമ്മിൽ ഒരു പരിചയവുമില്ലാത്തവർ കണ്ട് മുട്ടുമ്പോൾ ചിലപ്പോൾ സംസാരിക്കാനും ഇടപഴകാനും ഒക്കെ ആദ്യം ഒരു മടിയുണ്ടാകും. എന്നാൽ പിന്നീട് അവർ നല്ല സുഹൃത്തുക്കൾ ആകുകയും ചെയ്യാറുണ്ട്. എന്നാൽ രണ്ട് മൃ​ഗങ്ങൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ എങ്ങനെയാകും അവ പ്രതികരിക്കുക എന്ന് ഓർത്തിട്ടുണ്ടോ? ഒരു പൂച്ചക്കുഞ്ഞും കോഴിക്കുഞ്ഞും ആദ്യമായി കണ്ടുമുട്ടുമ്പോഴുള്ള അവയുടെ പ്രതികരണമാണ് ഇവിടെ പറയുന്ന വീഡിയോയിൽ ഉള്ളത്. 

വളരെ ക്യൂട്ട് ആയിട്ടുള്ള കൗതുകം നിറഞ്ഞ ഒരു വീഡിയോ ആണിത്. ഒരു പൂച്ചക്കുഞ്ഞ് ആദ്യമായി ഒരു കോഴിക്കുഞ്ഞിനെ കാണുമ്പോൾ എന്തൊക്കെയാകും ചെയ്യുക? ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. പൂച്ചക്കുഞ്ഞിന്റെ പ്രവർത്തികൾ ഏറെ കൗതുകം ഉണർത്തുന്നതാണ്. 

ആദ്യം കാണുമ്പോൾ ആ കോഴിക്കുഞ്ഞിനെ വന്ന് പൂച്ചക്കുഞ്ഞ് ഒന്ന് മണപ്പിക്കുന്നത് കാണാം. പക്ഷേ കോഴിക്കുഞ്ഞിന് അത് ഇഷ്ടപ്പെടുന്നില്ല എന്നത് വീഡിയോയിൽ കാണാം. പൂച്ചയുടെ അടുത്ത് നിന്ന് ഓടി മാറുകയാണ് കോഴിക്കുഞ്ഞ്. എന്നാൽ പിന്നെയും ഈ പൂച്ചക്കുഞ്ഞ് അതിന്റെ അടുത്തേക്ക് ചെന്നു. കോഴിക്കുഞ്ഞ് പൂച്ചയെ കൊത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതിലൊന്നും പൂച്ചക്കുഞ്ഞ് പിന്മാറിയില്ല. പിന്നെയും കോഴിക്കുഞ്ഞിന്റെ പുറകെ നടന്ന് ശല്യം ചെയ്തു. ആദ്യമായി ഒരു കോഴിക്കുഞ്ഞിനെ കണ്ടതിന്റെ കൗതുകവും ആവേശവുമായിരുന്നു പൂച്ചക്കുഞ്ഞിന്. 

Also Read: Viral Video: ഇത് ഇലയല്ല! എന്റെ ചെവിയാ...നായയുടെ ചെവി തിന്നാൻ നോക്കുന്ന ആട്ടിൻകുട്ടി

ഇടയ്ക്ക് പൂച്ചക്കുഞ്ഞ് കട്ടിലിൽ തുള്ളിച്ചാടുന്നതും കാണാം. പിന്നീട് കോഴിക്കുഞ്ഞിന് ഓരോ അടിയും കൊടുക്കുന്നുണ്ട്. ഓരോ തവണ അടിക്കുമ്പോഴും കോഴിക്കുഞ്ഞ് ഓടി മാറുന്നുണ്ട്. പക്ഷേ പൂച്ചക്കുഞ്ഞുണ്ടോ വിടുന്നു, പിന്നെയും പുറകെ ചെന്ന് അതിന് കൊടുത്ത് കൊണ്ടിരിക്കുന്നത് വീഡിയോയിൽ കാണാം. 124K സബ്സ്ക്രൈബേഴ്സ് ഉള്ള The Fluffiest എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂലൈ 16ന് പങ്കുവച്ച വീഡിയോ ആണിത്. എട്ടര ലക്ഷത്തിനടുത്ത് ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ട് കഴിഞ്ഞു. 13K ആളുകൾ ലൈക്കും ആയിരത്തിലധികം പേർ കമന്റും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News