ബാർബഡോസ്: ടി20 ലോകകപ്പിൽ നാളെ കലാശപ്പോരാട്ടം. പരാജയമറിയാതെ ഫൈനലിൽ എത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ബാർബഡോസിൽ ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിൽ അപരാജിതരായ രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്നു എന്നതാണ് പ്രധാന സവിശേഷത. ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇതാദ്യമായാണ് ഫൈനലിൽ എത്തുന്നത്. 1992ന് ശേഷം 7 ഐസിസി ടൂർണമെന്റുകളിൽ ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ കാലിടറി വീണിട്ടുണ്ട്. ഇത്തവണ അഫ്ഗാനിസ്താനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയത്തോടെയാണ് പ്രോട്ടീസ് കലാശപ്പോരിന് യോഗ്യത നേടിയത്.
ALSO READ: കണക്ക് തീർത്ത് ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി T20 ഫൈനലിൽ!
2013ൽ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴിൽ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഇന്ത്യ കടുത്ത കിരീട വരൾച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി ഐസിസി ടൂർണമെന്റുകളിൽ സെമി ഫൈനലുകളിലും ഫൈനലുകളിലും എത്തിയിട്ടുണ്ടെങ്കിലും കിരീടം മാത്രം അകന്നുനിന്നു. ഇത്തവണ കിരീട വരൾച്ചയ്ക്ക് പര്യവസാനം കുറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നായകൻ രോഹിത് ശർമ്മയുടെയും പേസർ ജസ്പ്രീത് ബുംറയുടെയും തകർപ്പൻ ഫോമിലാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ കളത്തിലിറങ്ങിയ ടീമിൽ ഇന്ത്യ കാര്യമായ മാറ്റങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. മധ്യനിരയിൽ ശിവം ദുബെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും കലാശപ്പോരിനുള്ള പ്ലേയിംഗ് ഇലവനിൽ ഇന്ത്യ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ ആക്രമണത്തിനും ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും പേസ് ആക്രമണത്തിനും നേതൃത്വം നൽകും.
സാധ്യതാ ഇലവൻ: രോഹിത് ശർമ്മ (C), വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ
ദക്ഷിണാഫ്രിക്കയും പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. ഫാസ്റ്റ് ബൗളിംഗ് ത്രയങ്ങളായ ആൻറിച്ച് നോർച്ചെ, കാഗിസോ റബാഡ, മാർക്കോ ജാൻസൻ എന്നിവർ കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് യൂണിറ്റിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രോട്ടീസ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. സ്പിൻ ഡിപ്പാർട്ട്‌മെൻ്റിൽ തബ്രൈസ് ഷംസിയും കേശവ് മഹാരാജും തുടർന്നേക്കും.
സാധ്യതാ ഇലവൻ: ക്വിൻ്റൺ ഡി കോക്ക് (WK), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (C), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആൻറിച്ച് നോർച്ചെ, തബ്രൈസ് ഷംസി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.