റിലയൻസ് ജിയോയ്ക്ക് പിന്നാലെ ടോപ്പ്-അപ്പ് പ്ലാനുകളുടെ നിരക്ക് കുത്തനെ ഉയർത്തി ഭാരതി എയർടെൽ. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് താരിഫുകളിൽ വൻ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. വർധിപ്പിച്ച നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും.
താരിഫുകളിൽ 10 മുതൽ 21 ശതമാനത്തിന്റെ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്ക് വർധന അനുസരിച്ച് 179 രൂപയുടെ പ്ലാനിന് ഇനി 199 രൂപ നൽകേണ്ടി വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾ 10 മുതൽ 20 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. 455 രൂപയുടെ പ്ലാൻ 599 ആക്കി ഉയർത്തിയിട്ടുണ്ട്. 1,799 രൂപയുടെ പ്ലാൻ 1,999 രൂപയാക്കിയും വർധിപ്പിച്ചു.
ALSO READ: ഏത് തിരക്കിനിടയിലും കണ്ടെത്താനാകും; കിടിലൻ ഫീച്ചറുമായി ഫാസിനോ എസ്
പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഇനി 449 രൂപയ്ക്കാണ് ലഭ്യമാകുക. 399ന്റേത് 449 ആയും 499 രൂപയുടെ പ്ലാൻ 549 ആയും വർധിപ്പിച്ചു. 599 രൂപയുടെ പ്ലാനിന് ഇനി മുതൽ 699 രൂപ നൽകേണ്ടി വരും. 999 രൂപയുടെ പ്ലാനിന് 1199 രൂപയാണ് പുതിയ നിരക്ക്. ഡാറ്റ ആഡ്-ഓണ്‍ പ്ലാനുകളുടെ നിരക്കിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 1 ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനിന്റെ നിരക്ക് 19 രൂപയില്‍ നിന്ന് 22 രൂപയാക്കി ഉയര്‍ത്തി. 2 ജിബി പ്രതിദിന ഡാറ്റ പ്ലാനിന് ഇനി മുതല്‍ 29 രൂപയ്ക്ക് പകരം 33 രൂപ നല്‍കേണ്ടി വരും. 65 രൂപയായിരുന്ന 4 ജിബി പ്ലാന്‍ വാലിഡിറ്റിയ്ക്ക് ഇനി മുതല്‍ 77 രൂപയായിരിക്കും നല്‍കേണ്ടി വരിക.
അതേസമയം, നിരക്ക് വർധനവ് താരതമ്യേന ചെറുതാണെന്നും പ്രതിദിനം 70 പൈസയിൽ താഴെയാണെന്നും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിരക്ക് വർധനവിന് പിന്നാലെ ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന് 1% നേട്ടവുമുണ്ടായി. ഉടൻ തന്നെ വോഡഫോൺ - ഐഡിയയും ടോപ്പ്-അപ്പ് പ്ലാനുകളിൽ വർധനവ് വരുത്തുമെന്നാണ് റിപ്പോർട്ട്.
നേരത്തെ, ജിയോയും റീചാർജ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. റീചാർജ് പ്ലാനുകൾക്ക് 15 മുതൽ 25 ശതമാനം വരെ ചിലവ് വരുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. റിലയൻസ് ജിയോയുടെ പുതിയ പ്ലാനുകളും ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. 1 ജിബി പ്രതിദിന ഡാറ്റ ആഡ്-ഓണ്‍ പ്ലാന്‍ 15 രൂപയില്‍ നിന്ന് 19 രൂപയാക്കി ഉയര്‍ത്തി.
75 ജിബിയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ 399 രൂപയില്‍ നിന്ന് 449 രൂപയായും 666 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാന്‍ 799 രൂപയാക്കിയും (20%) വര്‍ധിപ്പിച്ചു. ഇനി മുതല്‍ 1,599 രൂപയുടെ പ്ലാനിന് 1,899 രൂപയും 2,999 രൂപയുടെ പ്ലാനിന് 3,599 രൂപയും നല്‍കേണ്ടി വരും. ഇനി മുതല്‍ 2 ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ മാത്രമേ അണ്‍ലിമിറ്റഡ് 5ജി സേവനം ലഭ്യമാകുകയുള്ളൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy