Viral Video: നായ കുതിര സവാരി നടത്തുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

മനുഷ്യൻ കുതിര സവാരി നടത്തുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഇവിടെ നായയുടെ കുതിര സവാരിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 02:43 PM IST
  • എങ്ങനെയാണ് കുതിരപ്പുറത്ത് ഇങ്ങനെ ബാലൻസ് ചെയ്ത് ഈ നായ ഇരിക്കുന്നതെന്നാണ് കാഴ്ചക്കാരുടെയെല്ലാം ചോദ്യം.
  • വളരെ കൂളായി കാഴ്ചകൾ കണ്ട് സവാരി നടത്തുകയാണ് നായ.
  • ട്രാഫിക് സി​ഗ്നൽ കണ്ട് കുതിര നിൽക്കുന്നതും വീഡിയോയിൽ കാണാം.
Viral Video: നായ കുതിര സവാരി നടത്തുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

നായകൾ കാറിൽ ഇരുന്നും ബൈക്കിൽ ഇരുന്നുമൊക്കെ യാത്ര ചെയ്യുന്ന വീഡിയോകൾ നമ്മൾ കാണാറുണ്ട്. വളരെ കൗതുകം നിറഞ്ഞതാണ് അത്തരം വീഡിയോകൾ. പുറത്തെ കാഴ്ചകൾ ഒക്കെ കണ്ട് വളരെ ആസ്വദിച്ചാണ് ഇവ യാത്ര ചെയ്യാറുള്ളത്. അത്തരത്തിൽ യാത്ര ചെയ്യുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവിടെ സവാരി കാറിനുള്ളിൽ അല്ല കുതിരപ്പുറത്ത് ആണ്. 

മനുഷ്യൻ കുതിര സവാരി നടത്തുന്നത് നമ്മൾ കാണാറുണ്ട്. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കുതിര സവാരി ഉണ്ടാകാറുണ്ട്. എന്നാൽ ഇവിടെ നായയുടെ കുതിര സവാരിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് കുതിരപ്പുറത്ത് ഇങ്ങനെ ബാലൻസ് ചെയ്ത് ഈ നായ ഇരിക്കുന്നതെന്നാണ് കാഴ്ചക്കാരുടെയെല്ലാം ചോദ്യം. വളരെ കൂളായി കാഴ്ചകൾ കണ്ട് സവാരി നടത്തുകയാണ് നായ. ട്രാഫിക് സി​ഗ്നൽ കണ്ട് കുതിര നിൽക്കുന്നതും വീഡിയോയിൽ കാണാം. 

Also Read: Viral Video: അവർ ഇങ്ങനെയാണ്, ഈ സൗഹൃദത്തിന് വാക്കുകൾ വേണ്ട - വൈറൽ വീഡിയോ

 

Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ പതിനേഴായിരത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റും ലഭിച്ചു. 

വീഡിയോ കാണാം...

Viral News: ടോയ്ലെറ്റിൽ ഇ​ഗ്വാനയെ കണ്ട് ഭയന്ന് സ്ത്രീ, പിന്നീട് സംഭവിച്ചത്

വീടിനകത്ത് നിന്നും ടോയ്ലെറ്റിൽ നിന്നുമൊക്കെ പാമ്പുകളെ കണ്ടെത്തുന്ന നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്. വാർത്ത കാണുന്ന നമ്മൾ പോലും പലപ്പോഴും ഇത് കണ്ട് ഷോക്ക് ആകാറുണ്ട്. അപ്പോൾ അത് അനുഭവിക്കുന്നവർ എത്രത്തോളം ഷോക്ക് ആകാറുണ്ടെന്ന് ചിന്തിക്കാറുണ്ടോ? നമ്മൾ അറിയാതെ വീടിനുള്ളിലും ബാത്റൂമിനുള്ളിലുമൊക്കെ ഇവ കയറി ഇരിക്കുമ്പോൾ തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിഞ്ഞ് പോകാറുള്ളത്. 

അമേരിക്കയില ഫ്ലോറിഡയിൽ നിന്നുള്ള ഒരു വാർത്തയും ചിത്രവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടോയ്ലറ്റിനകത്ത് ഒരു ജീവി കയറിപ്പറ്റിയതാണ് ഇവിടെ വാർത്ത. അത് ഏത് ജീവിയാണെന്നായിരിക്കും നിങ്ങളും അത്ഭുതപ്പെടുന്നത്. മിഷേല്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയുടെ വീട്ടിലെ ടോയ്ലറ്റിലാണ് ഈ ജീവിയെ കണ്ടത്. ഇ​ഗ്വാനയാണ് (ഉടുമ്പ്) മിഷേലിന്റെ ടോയ്ലറ്റിൽ കുടുങ്ങിപ്പോയത്. 

ഭക്ഷണം പാകം ചെയ്തതിന് ശേഷം മുകള്‍നിലയില്‍ പോയി ടോയ്ലറ്റ് തുറന്നപ്പോഴാണ് മിഷേൽ അതിനുള്ളിൽ ഇ​ഗ്വാന കുടുങ്ങിയിരിക്കുന്നത് കാണുന്നത്. ഉടൻ തന്നെ ഇവർ ടോയ്ലറ്റ് അടച്ച് പെട്ടെന്ന് അവിടെ നിന്ന് പോവുകയാണ് ചെയ്തത്. എന്നാൽ അപ്പോഴൊന്നും ടോയ്ലറ്റിൽ കുടുങ്ങിയ ആ ജീവി ഏതാണെന്ന് മിഷേലിന് വ്യക്തമായിരുന്നില്ല. തുടർന്ന് വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പിടിക്കുന്ന ഏജന്‍സിയെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയ ശേഷമാണ് ഇത് ഒരു ഉടുമ്പാണെന്ന് (ഇ​ഗ്വാന) അറിയുന്നത്. 

ഇത് എങ്ങനെ ടോയ്ലെറ്റിനുള്ളിൽ കയറിപ്പറ്റി എന്നത് വ്യക്തമല്ല. ഈ വർഷം സൗത്ത് ഫ്ലോറിഡയിലെ വീടുകലിൽ നിന്ന് നിരവധി ഇഗ്വാനകളെ പിടികൂടിയിട്ടുണ്ടെന്ന് ഇഗ്വാന ലൈഫ്സ്റ്റൈൽസിലെ ഹരോൾഡ് റോണ്ടൺ സ്ഥിരീകരിച്ചു. "ഈ ആഴ്ച ഇത് രണ്ടാമത്തേതാണ്" എന്ന് അദ്ദേഹം പറ‍ഞ്ഞു. വീടുകളിൽ നിന്ന് ഇടയ്ക്കിടെ ഉടുമ്പുകളെ കണ്ടെത്തുന്നത് പതിവാണെന്നും റോണ്ടൺ വ്യക്തമാക്കി.1960-കളിൽ നിരവധി പേര്‍ ഇവിടെ ഉടുമ്പുകളെ വളര്‍ത്തിയിരുന്നു. ഇതിൽ ചിലത് ചാടിപ്പോവുകയും ചിലതിനെ ഉപേക്ഷിക്കുകയുമെല്ലാം ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News