Viral Video: പാമ്പിനെ തിന്നുന്ന തവള, തലോടുന്ന പൂച്ച ഇതെന്താ സംഭവം ?

Sanke Cat Video : പൂച്ചയും, തവളയും ഒരു പാമ്പുമാണ് വീഡിയോയിലെ കഥാപാത്രങ്ങൾ, കഥ പക്ഷെ പിന്നെയാണ് കാര്യമാകുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 01:32 PM IST
  • സാധാരണ എല്ലാവർക്കും അറിയുന്നത് പാമ്പ് തവളകളെ ആഹാരമാക്കാറുണ്ട് എന്നതാണ്
  • വാലടക്കം ഏതാണ്ട് മുഴുവൻ ഭാഗവും തവളയുടെ വയറ്റിൽ ആയെന്ന് കണ്ടാൽ മനസ്സിലാവും
  • പൂച്ചയാകട്ടെ പാമ്പിനെ ഒന്ന് തൊട്ടും തലോടിയും പ്രോകപിപ്പിക്കാനും ശ്രമിക്കുന്നുണ്ട്
Viral Video: പാമ്പിനെ തിന്നുന്ന തവള, തലോടുന്ന പൂച്ച ഇതെന്താ സംഭവം ?

ജീവികളുടെ ആവാസ വ്യവസ്ഥകൾ പലപ്പോഴും കോംപ്ലിക്കേറ്റഡായി തോന്നാം. ചില ജീവികൾക്ക് മറ്റ് ജീവികളെ തിന്നാതെ ജീവിക്കാൻ സാധിക്കില്ല. അതൊരു സ്ഥിരം പ്രോസസ്സാണ് അത് കൊണ്ട് തന്നെ ആവാസ വ്യവസ്ഥക്ക് തകരാർ സംഭവിക്കാൻ പാടില്ല. അങ്ങിനെ വന്നാൽ ഏതെങ്കിലും ജീവി വർഗത്തിൻറെ എണ്ണം പെരുകാൻ അത് കാരണമായേക്കും.

ഇതൊക്കെയാണ് തത്ത്വത്തിലെങ്കിലും ചില സംഭവങ്ങൾ നമ്മളെ തന്നെ ആശയക്കുഴപ്പത്തിലാക്കും. അത്തരമൊരു വീഡിയോയെ പറ്റിയാണ് പറയുന്നത്. പൂച്ചയും, തവളയും ഒരു പാമ്പുമാണ് വീഡിയോയിലെ കഥാപാത്രങ്ങൾ. സാധാരണ എല്ലാവർക്കും അറിയുന്നത് പാമ്പ് തവളകളെ ആഹാരമാക്കാറുണ്ട് എന്നതാണ്. എന്നാൽ ഇവിടെ കാര്യം നേരെ തിരിഞ്ഞു.

 

പാമ്പിനെ ഇവിടെ തിന്നുന്നത് തവളയാണ്. വാലടക്കം ഏതാണ്ട് മുഴുവൻ ഭാഗവും തവളയുടെ വയറ്റിൽ ആയെന്ന് കണ്ടാൽ മനസ്സിലാവും. പാമ്പിൻറെ മുൻപിൽ നിൽക്കുന്ന പൂച്ചയാകട്ടെ പാമ്പിനെ ഒന്ന് തൊട്ടും തലോടിയും പ്രോകപിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സംഭവം അവിടെയും തീർന്നില്ല.

ഇതെല്ലാം കണ്ട് കൊണ്ട് ഒര കുട്ടിയും സ്ഥലത്തുണ്ട്. Weird and Terrifying എന്ന ട്വിറ്റർ പേജിലാണ് വീഡിയോ എത്തിയത്. അധികം താമസിക്കാതെ സംഭവം വൈറലായി. മാർച്ച് 10-ന് പങ്ക് വെച്ച വീഡിയോ ഇതുവരെ 1 ലക്ഷത്തിൽ അധികം പേരാണ് കണ്ടത്. ആയിരത്തിൽ അധികം പേർ ഇത് റീ ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി

Trending News