സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതുമായ വീഡിയോകളാണ് അനിമൽ വീഡിയോകൾ. അവ നമ്മുടെ ദിവസം സന്തോഷവും ഊർജ്ജവുമുള്ളതാക്കുന്നു. മൃഗങ്ങളുടെ രസകരമായ വീഡിയോകൾ മാനസിക ഉല്ലാസത്തിന് മികച്ചതാണ്. വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. നിരവധി പേരാണ് ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നത്. മൃഗങ്ങളുടെയോ പക്ഷികളുടെയോ രസകരമായ വീഡിയോകൾ സമ്മർദ്ദം കുറയ്ക്കുകയും മനസിന് സന്തോഷം നൽകുകയും ചെയ്യുമെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
മിക്ക ആളുകളും സർഗ്ഗാത്മകതയെ മാനുഷികമായി കണക്കാക്കുമ്പോൾ, ഗവേഷണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നത് മൃഗങ്ങൾക്കും സർഗ്ഗാത്മകതയുണ്ടെന്നാണ്. ഒരു കരടി തന്റെ ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുഎസിലെ വാഷിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന വൈൽഡ്‌ലൈഫ് പാർക്കായ നോർത്ത്‌വെസ്റ്റ് ട്രെക്ക് വൈൽഡ്‌ലൈഫ് പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഫേൺ എന്ന് പേരുള്ള കരടി പെയിന്റിൽ തന്റെ മുഖം തടവുന്നത് വീഡിയോയിൽ കാണാം.
ALSO READ: Viral News: നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം; ചീങ്കണ്ണിയെ വിവാഹം കഴിച്ച് മെക്സിക്കൻ മേയർ
കെമിക്കലുകൾ ഇല്ലാത്ത പെയിന്റാണ് തയറിൽ ഒഴിച്ചിരിക്കുന്നതെന്നും വൈൽഡ്ലൈഫ് പാർക്ക് അധികൃതർ വ്യക്തമാക്കുന്നുണ്ട്. വിഷരഹിതമായ പെയിന്റ് ഉപയോഗിച്ചാണ് ഫേൺ എന്ന കരടി തന്റെ ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കുന്നത്. കരടി വളരെ ആസ്വദിച്ചാണ് പെയിന്റിൽ കളിക്കുന്നത്. ഇത് കാണുന്നവരെയും സന്തോഷിപ്പിക്കുമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...