Viral Video: എആർ റഹ്മാൻ ഗാനത്തിന് നൃത്തം ചെയ്ത് ശ്രീലങ്കൻ പൗരൻ - വൈറൽ വീഡിയോ

പ്രതിസന്ധികൾക്കിടയിലും ശ്രീലങ്കയിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പെട്രോൾ നിറയ്ക്കാൻ നീണ്ട ക്യൂവിൽ നിൽക്കുന്ന ഒരു ഓട്ടോ ഡ്രൈവർ എആർ റഹ്മാന്റെ പാട്ടിന് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 07:39 PM IST
  • കാതലൻ എന്ന ചിത്രത്തിലെ മുക്കാല മുക്കാബല എന്ന ഗാനത്തിനാണ് ഇയാൾ നൃത്തം ചെയ്യുന്നത്.
  • പാട്ടിന്റെ ഈണത്തിനനുസരിച്ചുള്ള ഇയാളുടെ നൃത്തം കാഴ്ചക്കാരെ ഏറെ രസിപ്പിക്കുന്നതാണ്.
  • പാട്ടിന്റെ ഈണത്തിനനുസരിച്ച് സ്റ്റെപ്പുകളും അദ്ദേഹം മാറ്റുന്നു.
Viral Video: എആർ റഹ്മാൻ ഗാനത്തിന് നൃത്തം ചെയ്ത് ശ്രീലങ്കൻ പൗരൻ - വൈറൽ വീഡിയോ

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ് ശ്രീലങ്ക. ഭക്ഷണത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിടുകയാണ് രാജ്യം. ഭക്ഷണത്തിനായി ആളുകൾ കഷ്ടപ്പെടുന്നു. ഇന്ധനമില്ലാത്തതിനാൽ ദിവസങ്ങളോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പലപ്പോഴും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാകുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വലിയ ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

പ്രതിസന്ധികൾക്കിടയിലും ശ്രീലങ്കയിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പെട്രോൾ നിറയ്ക്കാൻ നീണ്ട ക്യൂവിൽ നിൽക്കുന്ന ഒരു ഓട്ടോ ഡ്രൈവർ എആർ റഹ്മാന്റെ പാട്ടിന് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണുന്നത്. വളരെ സന്തോഷത്തോടെ ഇയാൾ നൃത്തം ചെയ്യുന്നത് ഇന്റർനെറ്റിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 

Also Read: Viral Video: നീ ഏതാ, ഇത് എന്റെ ബെഡ്ഡാണ്! പൂച്ചക്കുഞ്ഞിനെ തന്റെ കിടക്കയിൽ നിന്ന് ഓടിക്കാൻ ശ്രമിക്കുന്ന നായ

കാതലൻ എന്ന ചിത്രത്തിലെ മുക്കാല മുക്കാബല എന്ന ഗാനത്തിനാണ് ഇയാൾ നൃത്തം ചെയ്യുന്നത്. പാട്ടിന്റെ ഈണത്തിനനുസരിച്ചുള്ള ഇയാളുടെ നൃത്തം കാഴ്ചക്കാരെ ഏറെ രസിപ്പിക്കുന്നതാണ്. പാട്ടിന്റെ ഈണത്തിനനുസരിച്ച് സ്റ്റെപ്പുകളും അദ്ദേഹം മാറ്റുന്നു. കൊളമ്പോ ബെയ്സ്ഡ് ആയിട്ടുള്ള മാധ്യപ്രവർത്തക മീര ശ്രീനിവാസൻ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് മീര ഈ വീഡിയോ പങ്കുവെച്ചത്. ഇതുവരെ ഈ വീഡിയോ 48.2k വ്യൂസ് നേടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News