മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി പരസ്പരം വിവാഹിതരായി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
കവിതയും ഗുഞ്ചയും സമാന ദുഃഖിതരായിരുന്നു. രണ്ടുപേരുടെയും ഭർത്താക്കന്മാര്‍ കടുത്ത മദ്യപാനികളായിരുന്നു. കടുത്ത ശാരീരിക പീഡനവും ഇരുവരും നേരിട്ടിരുന്നു. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കവിതയും ഗുഞ്ചയും പരസ്പരം പങ്കുവെച്ചിരുന്നു. ഒടുവിൽ ഇരുവരും ഒരുമിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങില്‍ വരന്റെ റോൾ ഗുഞ്ച ഏറ്റെടുത്തു. കവിതയുടെ നെറ്റിയിൽ ഗുഞ്ച സിന്ദൂരമണിയിക്കുകയും പരമ്പരാഗത രീതിയില്‍ ഇരുവരും പരസ്പരം വരണമാല്യം അണിയിക്കുകയും ചെയ്തു.
“ഭർത്താക്കന്മാരുടെ മദ്യപാനവും മോശം പെരുമാറ്റവും ഞങ്ങളെ വളരെയധികം വേദനിപ്പിച്ചിരുന്നു. ഇതാണ് സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഗോരഖ്പൂരിൽ ദമ്പതികളായി താമസിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ജോലി ചെയ്യാനും ഞങ്ങൾ തീരുമാനിച്ചു,” ഗുഞ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കവിതയും ഗുഞ്ചയും പറഞ്ഞു. ഇപ്പോൾ ഇവർക്ക് സ്വന്തമായി വീടില്ല. താമസിക്കാൻ ഒരു വാടക വീട് അന്വേഷിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.