Viral Video: നീ ഏതാ, ഇത് എന്റെ ബെഡ്ഡാണ്! പൂച്ചക്കുഞ്ഞിനെ തന്റെ കിടക്കയിൽ നിന്ന് ഓടിക്കാൻ ശ്രമിക്കുന്ന നായ

ഒരു നായയും പൂച്ചക്കുട്ടിയും തമ്മിലുള്ള വീഡിയോ ആണിത്. തന്റെ കിടക്കയിൽ കിടക്കാനായി നായ വരുമ്പോൾ അതിൽ ഒരു പൂച്ച കുഞ്ഞ് കയറി കിടക്കുന്നതാണ് കാണുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 02:53 PM IST
  • ഒരു ഭാവമാറ്റവും ഇല്ലാതെ ആ കിടക്കയിൽ ഒന്ന് അനങ്ങുക പോലും ചെയ്യാതെ കിടക്കുന്ന പൂച്ചക്കുഞ്ഞിനെയും കാണാം വീഡിയോയിൽ.
  • പൂച്ചയെ എങ്ങനെയെങ്കിലും ബെഡ്ഡിൽ നിന്ന് പുറത്ത് ചാടിക്കാനുള്ള നായയുടെ ശ്രമം വിഫലമാകുന്നതാണ് വീഡിയോയിൽ കാണുന്നത്.
  • ബെഡ് മറിച്ചിടാൻ നോക്കിയിട്ട് പോലും പൂച്ചക്കുഞ്ഞ് അതിൽ നിന്ന് അനങ്ങിയില്ല എന്നതാണ് അതിശയം.
Viral Video: നീ ഏതാ, ഇത് എന്റെ ബെഡ്ഡാണ്! പൂച്ചക്കുഞ്ഞിനെ തന്റെ കിടക്കയിൽ നിന്ന് ഓടിക്കാൻ ശ്രമിക്കുന്ന നായ

പൂച്ചയും നായ്ക്കളും തമ്മിലുള്ള അടിപടിയുടെയും സൗഹൃദത്തിന്റെയും എല്ലാം വീഡിയോ ഒരുപാട് ട്വിറ്ററിലും ഇൻസ്റ്റാ​ഗ്രാമിലും ഒക്കെ മിക്കവാറും വൈറലാകാറുണ്ട്. ഇത്തരം വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരുണ്ടാകാറുണ്ട്. മൃഗങ്ങളുടെ വീഡിയോ പൊതുവെ സമൂഹ മാധ്യമങ്ങളിൽ വൈറലാകും. അത്തരത്തിൽ വളരെ രസകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.

ഒരു നായയും പൂച്ചക്കുട്ടിയും തമ്മിലുള്ള വീഡിയോ ആണിത്. വളർത്ത് മൃ​ഗങ്ങൾക്ക് മിക്കവാറും വീട്ടുകാർ അവർക്ക് മാത്രമായി ബെഡ് (കിടക്ക) റെഡിയാക്കി കൊടുക്കാറുണ്ട്. അത്തരത്തിൽ ഈ വീഡിയോയിൽ ഉള്ള നായയ്ക്ക് കൊടുത്തിരിക്കുന്നതാവണം ആ ബെഡ്. എന്നാൽ കിടക്കാനായി നായ വരുമ്പോൾ അതിൽ ഒരു പൂച്ച കുഞ്ഞ് കയറി കിടക്കുന്നതാണ് കാണുന്നത്. നീ ഏതാ, ഇത് എന്റെ ബെഡ്ഡാണ് എന്ന് ചോദിക്കുന്നതിന് തുല്യമായ പ്രവർത്തിയായിരുന്നു പൂച്ചക്കുഞ്ഞിനെ കണ്ട നായ കാണിച്ചത്. 

Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!

എന്നാൽ ഒരു ഭാവമാറ്റവും ഇല്ലാതെ ആ കിടക്കയിൽ ഒന്ന് അനങ്ങുക പോലും ചെയ്യാതെ കിടക്കുന്ന പൂച്ചക്കുഞ്ഞിനെയും കാണാം വീഡിയോയിൽ. പൂച്ചയെ എങ്ങനെയെങ്കിലും ബെഡ്ഡിൽ നിന്ന് പുറത്ത് ചാടിക്കാനുള്ള നായയുടെ ശ്രമം വിഫലമാകുന്നതാണ് വീഡിയോയിൽ കാണുന്നത്. ബെഡ് മറിച്ചിടാൻ നോക്കിയിട്ട് പോലും പൂച്ചക്കുഞ്ഞ് അതിൽ നിന്ന് അനങ്ങിയില്ല എന്നതാണ് അതിശയം. ഒടുവിൽ പരിശ്രമങ്ങളിലെല്ലാം പരാജയപ്പെട്ട നായ കിടക്കയുടെ ഒരു ചെറിയ ഭാ​ഗത്തായി കിടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അപ്പോഴും പൂച്ചക്കുഞ്ഞ് അവിടെ തന്നെയുണ്ട്. 

ഏതായാലും വീഡിയോ വളരെ വേ​ഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വളരെ ക്യൂട്ട് ആണ് ഈ വീഡിയോ. 30.6k ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News