Ukraine Minister Killed : യുക്രൈൻ ആഭ്യന്തര മന്ത്രി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

Ukraine Minister Denys Monastyrskyi Helicopter Crash Death തലസ്ഥാന നഗരമായ കീവിന്റെ കിഴക്ക് യുദ്ധമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പായിട്ടാണ് ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 04:17 PM IST
  • സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
  • കൂടാതെ മൂന്ന് കുട്ടികളുടെ മരണവും യുക്രൈൻ ദേശീയ പോലീസ് ചീഫ്
  • ഹെലികോപ്റ്റർ യുദ്ധമേഖലയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടത്തിൽ പെട്ട് താഴേക്ക് പതിച്ചതെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ്
Ukraine Minister Killed : യുക്രൈൻ ആഭ്യന്തര മന്ത്രി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

കീവ് : യുക്രൈനിൽ ഹെലികോപ്റ്റർ അപകടത്തിൽ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കീവിന്റെ കിഴക്കൻ ഭാഗത്ത് വെച്ച് നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് യുക്രൈനിയൻ ആഭ്യന്തര മന്ത്രി ഡെന്യസ് മൊണാസ്റ്റ്യർസ്കി ഉൾപ്പെടെയുള്ള 18 പേർ കൊല്ലപ്പെട്ടത്. മൊണാസ്റ്റ്യർസ്കിയുടെ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൂടാതെ അപകടത്തിൽ മൂന്ന് കുട്ടികളുടെ മരണവും യുക്രൈൻ ദേശീയ പോലീസ് ചീഫ് സ്ഥിരീകരിച്ചു. 

42-കാരനായി മൊണാസ്റ്റ്യർസ്കി പ്രസിഡന്റ് വോളോഡ്യമി സിലെൻസ്കി മന്ത്രിസഭയിലെ പ്രധാനിയായിരുന്നു. 11 മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളുടെ സ്ഥിരീകരണവും മറ്റ് ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് മൊണാസ്റ്റ്യർസ്കിയായിരുന്നു. യുക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. അതേസമയം അപകടം ആക്രമമാണോ എന്ന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ALSO READ : Russian army: ക്ഷീണം മാറ്റാൻ സേനയിൽ വമ്പൻ മാറ്റങ്ങൾ; തന്ത്രപ്രധാന പരിഷ്കാരങ്ങളുമായി റഷ്യ

ഹെലികോപ്റ്റർ യുദ്ധമേഖലയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടത്തിൽ പെട്ട് താഴേക്ക് പതിച്ചതെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റതായി കീവ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ അറിയിച്ചു. അപകടത്തിൽ പെട്ട ഹെലികോപ്റ്റർ കിൻഡർ ഗാർഡൻ സ്കൂളിന്റെ സമീപത്തേക്ക് വന്ന് പതിക്കുകയായിരുന്നു. ഇതെ തുടർന്നാണ് അപകടത്തിൽ കുട്ടികൾ മരിക്കാൻ ഇടയായത്. പരിക്കേറ്റവരിൽ 15 കുട്ടികളുമുണ്ട്. തുടർന്ന് സ്കൂളിലെ മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും സംഭവ സ്ഥലത്ത് നിന്നും പോലീസെത്തി മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News