Hurricane Ida: വീശിയടിച്ച് ഐഡ ചുഴലിക്കാറ്റ്, ലൂയിസിയാനയിൽ നിന്ന് പലായനം ചെയ്ത് ആയിരങ്ങൾ

ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയതിന് പിന്നാലെ തെക്കേ അമേരിക്കയിലെ ലൂയിസിയാനയിൽ (Louisiana) നിന്ന് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 04:18 PM IST
  • Ida ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ലൂയിസിയാനയിൽ നിന്ന് പലായനം ചെയ്തത് ആയിരങ്ങൾ.
  • ഐഡ ചുഴലിക്കാറ്റ് നാലാം കാറ്റ​ഗറി ആയി ശക്തിയാർജിച്ചതോടെയാണ് ജനങ്ങൾ പലായനം ചെയ്തത്.
  • മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്.
  • ഞായറാഴ്ചയോടെ ഐഡ ചുഴലിക്കാറ്റ് ലൂയിസിയാന തീരത്തെത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
Hurricane Ida: വീശിയടിച്ച് ഐഡ ചുഴലിക്കാറ്റ്, ലൂയിസിയാനയിൽ നിന്ന് പലായനം ചെയ്ത് ആയിരങ്ങൾ

മയാമി: ഐഡ ചുഴലിക്കാറ്റ് (Hurricane Ida) ശക്തിയാർജിച്ചതിനെ തുടർന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് (Alert) അധികൃതർ നൽകിയതിന് പിന്നാലെ ആയിരക്കണക്കിനാളുകളാണ് തെക്കേ അമേരിക്കയിലെ ലൂയിസിയാനയിൽ (Louisiana) നിന്ന് പലായനം ചെയ്തത്. 

ഐഡ ചുഴലിക്കാറ്റ് നാലാം കാറ്റ​ഗറി ആയി ശക്തിയാർജിച്ചതോടെയാണ് ജനങ്ങൾ ലൂയിസിയാനയിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങിയത്. മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റാണ് ഐഡ. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്.

Also Readഅയർലൻഡ്: ഭീതിയിലാഴ്ത്തി ഒഫേലിയ ചുഴലിക്കാറ്റ്

ഞായറാഴ്ചയോടെ ഐഡ ചുഴലിക്കാറ്റ് ലൂയിസിയാന തീരത്തെത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കൂടാതെ ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറുമെന്നും മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എന്‍.എച്ച്.സി.) (National Hurricane Center) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: Hurricane Laura: ലൂ​സി​യാ​ന​യി​ല്‍ വീ​ശി​യ​ടിച്ച് "ലോ​റ', 4 മ​ര​ണം

മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നേക്കും. അത് കൊണ്ട് തന്നെ പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും, മണ്ണിടിച്ചില്‍ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. തീരത്തുള്ള ഗ്രാന്‍ഡ് ഐല്‍, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

Also Read: മാത്യു ചുഴലിക്കാറ്റിനെ ഭയന്ന്‍ അമേരിക്ക; ഇതുവരെ 300ലധികം പേര്‍ മരിച്ചു; ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു

2005-ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ (Hurricane Katrina) ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐഡ കത്രീന ചുഴലിക്കാറ്റിനെക്കാളും ഭീകരമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. 1850-കള്‍ക്ക് ശേഷം ലൂയിസിയാനയില്‍ വീശിയടിച്ച ഏറ്റവും ശക്തിയാര്‍ജ്ജിച്ച ചുഴലിക്കാറ്റായിരിക്കും ഐഡ എന്ന് നേരത്തെ ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് (Governor John Bel Edwards) വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Also Read: മാത്യു ചുഴലിക്കാറ്റ്: 850ലേറെപ്പേര്‍ മരണപ്പെട്ടു; ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ തുടരുന്നു

അതേസമയം ഐഡ (Ida) വളരെ അപകടകരമായ കൊടുങ്കാറ്റായി മാറുകയാണെന്നും എല്ലാവിധ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News