വന്യമൃഗങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയവരാണ് ആനകളും കടുവകളും. കടുവകൾ പൊതുവെ ധീരതയുടെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. കാട്ടിലെ രാജാവ് സിംഹമാണെങ്കിലും കരുത്തിലും നിർഭയത്വത്തിലും സിംഹത്തെക്കാൾ ഒരുപടി മുന്നിലാണ് കടുവകൾ എന്ന് പറയാം. എന്നാൽ, ശക്തിയുടെയും സൌമ്യതയുടെയും പ്രതീകമാണ് ആനകൾ.
ആനയും കടുവയും തമ്മിൽ വലിപ്പത്തിൻറെ കാര്യത്തിലും ജീവിതരീതിയിലും കാര്യമായ വ്യത്യാസമുള്ളതിനാൽ ഇവയെ താരതമ്യം ചെയ്യുക സാധ്യതമല്ല. രണ്ട് മൃഗങ്ങളും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ളവയാണ്. ഇപ്പോൾ ഇതാ ആനക്കൂട്ടത്തിന് മുന്നിൽപ്പെട്ട ഒരു കടുവയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
ALSO READ: മുട്ടൻ പെരുമ്പാമ്പിനെ നിമിഷങ്ങൾ കൊണ്ട് വിഴുങ്ങുന്ന രാജവെമ്പാല..! വീഡിയോ വൈറൽ
വീഡിയോയിൽ ഒരു കടുവ ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നത് കാണാം. അത് പെട്ടെന്ന് തന്നെ പാതയുടെ വശത്തേക്ക് കയറി ഉയരമുള്ള പുല്ലിന്റെ അരികിൽ പതുങ്ങി ഇരിക്കുന്നു. എന്താണ് കാര്യമെന്ന് നമുക്ക് മനസിലായില്ലെങ്കിലും കടുവയ്ക്ക് മനസിലായി എന്നതാണ് യാഥാർത്ഥ്യം. കാട്ടാനയുടെ ചിഹ്നം വിളി കേട്ട് കടുവ സ്വയം മറഞ്ഞിരിക്കുകയാണ് ചെയ്തത്.
വഴി മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടത്തെ നോക്കി കടുവ അനങ്ങാതെ പതുങ്ങി ഇരിക്കുന്നത് വീഡിയോയിൽ കാണാം. ആദ്യം ഒരു കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകളാണ് കടുവയ്ക്ക് മുന്നിലൂടെ കടന്നുപോകുന്നത്. തുടർന്ന് കുറച്ച് നേരം കൂടി പതുങ്ങി ഇരുന്ന ശേഷം ആനകൾ സഞ്ചരിച്ച ഭാഗത്തേയ്ക്ക് നീങ്ങിയ കടുവ പെട്ടെന്ന് നിശ്ചലമായി നിന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. കൂട്ടത്തിൽ അവശേഷിച്ചിരുന്ന ഒരു ഭീമൻ കാട്ടാനയെ കണ്ടതോടെ കടുവ തിരിച്ച് പോകാൻ ഒരുങ്ങവെ ചിഹ്നം വിളിയോടെ പാഞ്ഞ് പോകുന്ന കാട്ടാനയെയും 1.30 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്ത് കാണാം.
This is how animals communicate & maintain harmony…
Elephant trumpets on smelling the tiger. The king gives way to the titan herd
Courtesy: Vijetha Simha pic.twitter.com/PvOcKLbIud— Susanta Nanda (@susantananda3) April 30, 2023
വന്യമൃഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. പ്രകൃതിയുടെ മണ്ഡലത്തിൽ ജീവിതത്തെ തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്ന യോജിപ്പാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. ആനകളുടെ സഞ്ചാരം തടസപ്പെടുത്താതെ മാറിനിന്ന കടുവ അനാവശ്യ ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ് ചെയ്തത്. ആനയെ വേട്ടയാടുന്ന ചുരുക്കം മൃഗങ്ങളിൽ ഒന്നാണ് കടുവയെന്ന കാര്യം മറക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...