Viral Video: പൂച്ചകളെ പടം വരക്കാൻ പഠിപ്പിക്കുന്ന പെൺകുട്ടി, വൈറൽ വീഡിയോ

ചോക്ക് ഉപയോഗിച്ച് ബോർഡിൽ ഒരു പൂവാണ് കുട്ടി വരക്കുന്നത്. ഒപ്പം എങ്ങിനെ വരക്കണം എന്ന് പൂച്ചകളോട് പറയുന്നുമുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 01:05 PM IST
  • ചോക്ക് ഉപയോഗിച്ച് ബോർഡിൽ ഒരു പൂവാണ് കുട്ടി വരക്കുന്നത്
  • ഇതെല്ലാം കേട്ട് ശ്രദ്ധയോടെ കസേരയിൽ ഇരിക്കുന്ന പൂച്ചകളെയും വീഡിയോയിൽ കാണാം
  • നല്ല, ശ്രദ്ധയുള്ള അച്ചടക്കമുള്ള വിദ്യാർത്ഥികളെപ്പോലെ പൂച്ചകളെയാണ്
Viral Video: പൂച്ചകളെ പടം വരക്കാൻ പഠിപ്പിക്കുന്ന പെൺകുട്ടി, വൈറൽ വീഡിയോ

കുട്ടികൾ എന്നാൽ നിർമ്മല ഹൃദയരാണ്. അവർ മറ്റൊന്നും നോക്കാറില്ല അവർക്ക് വംശമോ നിറമോ ഏതെങ്കിലും സാമൂഹിക സാമ്പത്തിക നിലയോ ഒന്നും പരിഗണിക്കേണ്ട ആവശ്യം വരാറില്ല. തങ്ങളുടെ സഹോദരങ്ങളെപ്പോലെയോ ഉറ്റസുഹൃത്തുക്കളെപ്പോലെയോ അവർ സ്നേഹിക്കുന്ന വളർത്തുമൃഗങ്ങളുമായും അവർ ഒരു പ്രത്യേക ബന്ധം സ്ഥാപിക്കുന്നു. അത്തരമൊരു വീഡിയോ ആണ് വൈറലായത്. രണ്ട് പൂച്ചകളെ ചിത്രം വരക്കാൻ പഠിപ്പിക്കുന്ന കുട്ടിയാണ് വീഡിയോയിൽ.

ചോക്ക് ഉപയോഗിച്ച് ബോർഡിൽ ഒരു പൂവാണ് കുട്ടി വരക്കുന്നത്. ഒപ്പം എങ്ങിനെ വരക്കണം എന്ന് പൂച്ചകളോട് പറയുന്നുമുണ്ട്. ഇതെല്ലാം കേട്ട് ശ്രദ്ധയോടെ കസേരയിൽ ഇറിക്കുന്ന പൂച്ചകളെയും വീഡിയോയിൽ കാണാം. അധികം താമസിക്കാതെ തന്നെ ട്വിറ്ററിൽ വീഡിയോ വൈറലായി.

 

Also Read: Yemen Stampede: യമനിൽ സക്കാത്ത് വിതരണത്തിനിടയിൽ തിക്കും തിരക്കും; 85 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

നല്ല, ശ്രദ്ധയുള്ള, അച്ചടക്കമുള്ള വിദ്യാർത്ഥികളെപ്പോലെ പൂച്ചകളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. B&S @_B___S ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. പൂവ് വരക്കുന്നത് എങ്ങനെയെന്ന് പൂച്ചകളെ പഠിപ്പിക്കുന്ന പെൺകുട്ടി എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.ഇത് വളരെ മനോഹരമാണ്! ഒരു കുട്ടിയെപ്പോലെ ഇത് കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? അവൾ വരച്ച പൂവും അവളുടെ എക്പ്രഷനുകൾ പോലെ വളരെ മനോഹരമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News