Sri Lanka Prime Minister: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി, ദിനേഷ് ഗുണവർധനെ അധികാരമേറ്റു

പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും ജനപ്രക്ഷോഭത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാരും സൈന്യവും ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 12:41 PM IST
  • പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കൊണ്ടാണ് ദിനേഷ് ​ഗുണവർധന അധികാരമേറ്റെത്.
  • മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയായിരുന്നു ​ഗോട്ടബയ അനുകൂലിയായ ദിനേഷ് ​ഗുണവർധന.
  • വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
Sri Lanka Prime Minister: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി, ദിനേഷ് ഗുണവർധനെ അധികാരമേറ്റു

കൊളംബോ: പുതിയ പ്രസിഡന്റ് അധികാരമേറ്റതിന് പിന്നാലെ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയും സ്ഥാനമേറ്റു. ദിനേഷ് ​ഗുണവർധനയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി. സാമ്പത്തിക തകർച്ചയും ജനപ്രക്ഷോഭവും രൂക്ഷമായതോടെയാണ് ശ്രീലങ്കയിൽ അധികാര കൈമാറ്റം സംഭവിച്ചത്. പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കൊണ്ടാണ് ദിനേഷ് ​ഗുണവർധന അധികാരമേറ്റെത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയായിരുന്നു ​ഗോട്ടബയ അനുകൂലിയായ ദിനേഷ് ​ഗുണവർധന. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 

അതേസമയം പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും ജനപ്രക്ഷോഭത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാരും സൈന്യവും ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ മന്ദിരങ്ങൾക്ക് മുൻപിലുള്ള പ്രതിഷേധക്കാരുടെ ക്യാമ്പുകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചും കഴിഞ്ഞു. പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ തകർത്തു. പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

Also Read: CBSE 12th Result 2022: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 92.71% വിജയം

 

പ്രക്ഷോഭകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. പ്രക്ഷോഭകർ വൈകിട്ടോടെ പൂർണമായി ഒഴിയണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. മിക്ക സർക്കാർ മന്ദിരങ്ങളുടെയും നിയന്ത്രണം പ്രക്ഷോഭകരിൽ നിന്നും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളിൽ നിന്ന് പ്രതിഷേധക്കാർ ഒഴിയണമെന്ന് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ റെനിൽ വിക്രംസിം​ഗെ പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് എതിരായ സൈനിക നടപടിയിൽ ശ്രീലങ്കൻ മനുഷ്യാവകാശ കമ്മീഷൻ അപലപിച്ചു. യുഎസ്, ബ്രിട്ടീഷ് പ്രതിനിധികളും നിലവിലെ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി. 

Ranil Wickremesinghe: രജപക്സെയുടെ പിൻ​ഗാമി, റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ: പ്രതിഷേധത്തിനിടെ ശ്രീലങ്കയിൽ പുചിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. യുഎൻപി നേതാവായ റെനിൽ വിക്രംസിം​ഗയെ ആണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് ​ഗോട്ടബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ റെനിൽ ആക്ടിങ് പ്രസിഡന്റ് ചുമതല വഹിക്കുകയായിരുന്നു. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ, അനുക ദിസനായകെ എന്നിവരെ പരാജയപ്പെടുത്തിയാണ് റെനിൽ ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.  

225 അംഗ പാർലമെന്റിൽ 223 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ റെനിൽ വിക്രംസിം​ഗെ നേടിയത് 134 വോട്ടുകളാണ്. അലഹപ്പെരുമ 82 വോട്ടുകളും ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെ വെറും മൂന്നു വോട്ടുകളും മാത്രമാണ് നേടിയത്. നാല് വോട്ടുകൾ അസാധുവാകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News