Ranil Wickremesinghe: രജപക്സെയുടെ പിൻ​ഗാമി, റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

225 അംഗ പാർലമെന്റിൽ 223 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ റെനിൽ വിക്രംസിം​ഗെ നേടിയത് 134 വോട്ടുകളാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 01:54 PM IST
  • യുഎൻപി നേതാവായ റെനിൽ വിക്രംസിം​ഗയെ ആണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
  • മുൻ പ്രസിഡന്റ് ​ഗോട്ടബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ റെനിൽ ആക്ടിങ് പ്രസിഡന്റ് ചുമതല വഹിക്കുകയായിരുന്നു.
  • ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ, അനുക ദിസനായകെ എന്നിവരെ പരാജയപ്പെടുത്തിയാണ് റെനിൽ ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
Ranil Wickremesinghe: രജപക്സെയുടെ പിൻ​ഗാമി, റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ: പ്രതിഷേധത്തിനിടെ ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. യുഎൻപി നേതാവായ റെനിൽ വിക്രംസിം​ഗയെ ആണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് ​ഗോട്ടബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ റെനിൽ ആക്ടിങ് പ്രസിഡന്റ് ചുമതല വഹിക്കുകയായിരുന്നു. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ, അനുക ദിസനായകെ എന്നിവരെ പരാജയപ്പെടുത്തിയാണ് റെനിൽ ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.  

225 അംഗ പാർലമെന്റിൽ 223 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ റെനിൽ വിക്രംസിം​ഗെ നേടിയത് 134 വോട്ടുകളാണ്. അലഹപ്പെരുമ 82 വോട്ടുകളും ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെ വെറും മൂന്നു വോട്ടുകളും മാത്രമാണ് നേടിയത്. നാല് വോട്ടുകൾ അസാധുവാകുകയും ചെയ്തു. 100 അംഗങ്ങളുള്ള ഭരണകക്ഷിയായ എസ്എൽപിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ റനിലിനുണ്ടായിരുന്നു. രജപക്സെ കുടുംബത്തിന്റെ നോമിനിയാണ് റെനിലെന്നും അത് കൊണ്ട് ഫലം അം​ഗീകരിക്കാനാവില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. 

Also Read: Shooting At Shopping Mall In US: യുഎസിലെ ഷോപ്പിംഗ് മാളിൽ വെടിവെപ്പ്: നാല് മരണം, 2 പേർക്ക് പരിക്ക്

 

പുതിയ പ്രസിഡന്റിന്റെ കാലാവധി 2024 നവംബർ വരെയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നതോടെ രാജ്യത്തെ ജനങ്ങളുടെ പ്രോക്ഷോഭവും രൂക്ഷമായി. ഇതോടെ ​ഗോട്ടബയ രജപക്സെയ്ക്ക് അധികാരം വിട്ടൊഴിയേണ്ടി വന്നു. തുടർന്നാണ് പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 44 വർഷത്തിനിടെ ഇതാദ്യമായാണ് പാർലമെന്റ് പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. ജനകീയ വോട്ടെടുപ്പിലൂടെയായിരുന്നു 1982, 1988, 1994, 1999, 2005, 2010, 2015, 2019 എന്നീ വർഷങ്ങളിൽ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

അതേസമയം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് പുതിയ പ്രസിഡന്റ് റെനിൽ വിക്രമസിം​ഗെ പാർലമെന്റിൽ പറഞ്ഞു. ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി കൂടിയായിരുന്നു റെനിൽ. ആറു തവണ ഇദ്ദേഹം പ്രധാനമന്ത്രിയായിട്ടുണ്ട്. ഒരു വർഷത്തിനകം സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തുമെന്നും 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും വിക്രമസിം​ഗെ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News