Russia-Ukraine War News: ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ‘Mriya’ റഷ്യൻ സൈന്യം തകർത്തു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമായ 'മ്രിയ' (Mriya) റഷ്യൻ സൈന്യം  തകർത്തു.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 12:41 PM IST
  • യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്‍റെ നാലാം ദിവസമായ ഞായറാഴ്ചയാണ് സൈന്യം Mriya എന്ന ലോകപ്രശസ്ത കാര്‍ഗോ വിമാനം തകര്‍ത്തത്
Russia-Ukraine War News: ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ‘Mriya’ റഷ്യൻ സൈന്യം തകർത്തു

Russia-Ukraine War News: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമായ 'മ്രിയ' (Mriya) റഷ്യൻ സൈന്യം  തകർത്തു.

യുക്രൈനിലെ  റഷ്യന്‍  അധിനിവേശത്തിന്‍റെ  നാലാം ദിവസമായ ഞായറാഴ്ചയാണ് സൈന്യം  Mriya എന്ന ലോകപ്രശസ്ത കാര്‍ഗോ വിമാനം തകര്‍ത്തത്.  യുക്രൈനിന്‍റെ   അന്റോനോവ്-225 കാര്‍ഗോ വിമാനം  (Antonov-225 cargo plane) കൈവിനു പുറത്ത് റഷ്യൻ ആക്രമണത്തിൽ തകർന്നതായി യുക്രൈനിന്‍റെ  സ്റ്റേറ്റ് ഡിഫൻസ് കമ്പനിയായ യുക്രോബോറോൺപ്രോം പ്രസ്താവനയില്‍ പറഞ്ഞു. 

Also Read: Russia-Ukraine War Live: റഷ്യയിൽ സാമ്പത്തിക ഉപരോധത്തിന്റെ വലിയ ആഘാതം, കറൻസി 30% ഇടിഞ്ഞു

'Mriya' ലോകത്തിലെ ഏറ്റവും വലിയ വിമാനമായിരുന്നു,  റഷ്യ നമ്മുടെ 'മ്രിയ'  (സ്വപ്നം) നശിപ്പിച്ചിരിക്കാം. പക്ഷേ, ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യൻ രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം തകർക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല. നമ്മള്‍ ജയിക്കും!"   മ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട്   യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു,

Also Read: Russia Ukraine War: റഷ്യക്ക് പൂർണ പിന്തുണയുമായി ബെലാറൂസ്; ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി

അതേസമയം, ഈ കാര്‍ഗോ വിമാനത്തിന്‍റെ നാശത്തെക്കുറിച്ച് സ്വതന്ത്ര സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 

Mriya അന്റോനോവ്-225 കാർഗോ (Antonov-225 cargo plane) വിമാനത്തെക്കുറിച്ച് അറിയാം   (What is the peculiarities of Mriya) 

Mriya എന്നാല്‍  യുക്രൈനിയൻ ഭാഷയിൽ 'സ്വപ്നം' എന്നാണ് അര്‍ഥം.  പേര് പോലെതന്നെ ഇത് സ്വപ്ന വിമാനമായിരുന്നു എന്ന് തന്നെ പറയാം.  84 മീറ്റർ നീളമുള്ള (276 അടി) ഈ വിമാനത്തിന് മണിക്കൂറിൽ 850 കിലോമീറ്റർ (528 മൈൽ) വേഗതയിൽ 250 ടൺ (551,000 പൗണ്ട്) വരെ ചരക്ക് കൊണ്ടുപോകാൻ കഴിയും. ഉക്രേനിയൻ ഭാഷയിൽ "സ്വപ്നം" എന്നർത്ഥം വരുന്ന "മ്രിയ" എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 

1980-കളിൽ രൂപകൽപ്പന ചെയ്ത An-225 Mriya, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ cargo വിമാനമാണ്. 640 ടൺ വരെ ചരക്ക് കൊണ്ടുപോകാൻ ഇതിന് കഴിവുണ്ടായിരുന്നു. ആറ് ടർബോഫാൻ എഞ്ചിനുകളാൽ പ്രവർത്തിക്കുന്നതായിരുന്നു ഈ  ചരക്ക് വിമാനം.  നിലവില്‍ ലോകത്ത് നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ചിറകുകള്‍ ഉള്ള വിമാനം ആയിരുന്നു   Mriya. 

റിപ്പോർട്ടുകൾ പ്രകാരം, ഈ ഡിസൈനിലുള്ള ഒരു വിമാനം മാത്രമാണ്  ഇതുവരെ  കൈവ് ആസ്ഥാനമായുള്ള അന്റോനോവ് കമ്പനി നിർമ്മിച്ചത്. 1988 ലാണ് ഇത് ആദ്യമായി ആകാശം കീഴടക്കിയത്. അന്നുമുതൽ ഈ വിമാനം സർവീസ് നടത്തുന്നു. രണ്ടാമത്തെ വിമാനത്തിന്‍റെ നിർമ്മാണം ആരംഭിച്ചെങ്കിലും അത് പൂർത്തിയായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News