Today's Horoscope: പുതുവർഷം പിറന്ന ഇന്ന് മേടം മുതല് മീനം വരെയുള്ള 12 രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാർക്ക് പുതുവത്സര ദിനത്തിൽ ബിസിനസിൽ നല്ല ഫലങ്ങൾ ലഭിക്കും. നിക്ഷേപങ്ങൾ നടത്തുമ്പോൾ വിദഗ്ധരുടെ ഉപദേശം തേടുക. സർക്കാർ ജോലി പ്രതീക്ഷിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിച്ചേക്കാം. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്പത്തും സമൃദ്ധിയും വർദ്ധിക്കും. തർക്കങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് മനോവിഷമം ഉണ്ടാക്കിയേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഫീസ് ജോലികൾ കൃത്യമായി പൂർത്തിയാക്കും.
മിഥുനം രാശിക്കാർ ഇന്ന് പല മേഖകളിലും അംഗീകാരം നേടും. ആരോഗ്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകേണ്ടതുണ്ട്. ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ദിവസം അനുകൂലമാണ്.
കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ഒരു ദിവസം പ്രതീക്ഷിക്കാം. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് തൃപ്തികരമായ ലാഭം നൽകും.
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിനം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ഉറപ്പാണ്. ജോലിയിലെ മാറ്റം ഗുണം ചെയ്യും. ബിസിനസ്സ് മുമ്പത്തേക്കാൾ കൂടുതൽ വളരും. അതിഥികളുടെ വരവ് വീട്ടിൽ സന്തോഷം നിറയ്ക്കും. പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തും.
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം ബഹുമാനവും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകരമായ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കാം. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ആരുമായും പങ്കിടരുത്. കുടുംബപ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.
തുലാം രാശിക്കാർക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുന്നത് നേട്ടം നൽകും. സ്വത്തുമായി ബന്ധപ്പെട്ട തർക്കം കോടതിയിലേക്ക് നീങ്ങുന്നതിന് മുമ്പ് അത് പരിഹരിക്കുന്നതിന് നിങ്ങൾക്ക് ഒരു ഉദ്യോഗസ്ഥനിൽ നിന്ന് സഹായം ലഭിച്ചേക്കാം. നിങ്ങളുടെ ദീർഘകാലമായുള്ള ആഗ്രഹം സഫലമായേക്കാം.
വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം സമാധാനവും സന്തോഷവും നിറഞ്ഞതാകും. പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം നൽകും. ജോലികളിൽ സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. കുടുംബ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. കരിയറിനെ കുറിച്ച് നിങ്ങൾക്ക് അൽപ്പം ഉത്കണ്ഠ തോന്നിയേക്കാം.
ധനു രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും. ജീവിതത്തിൽ നേരിടുന്ന എല്ലാ തടസ്സങ്ങളും നീങ്ങാൻ തുടങ്ങും. അനാവശ്യ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. വസ്തുവകകളിൽ വർദ്ധനവ് ഉണ്ടായേക്കാം.
മകരം രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കും. ജോലിഭാരം കൂടാനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.
കുംഭം രാശിക്കാർക്ക് ലാഭകരമായ ദിവസമായിരിക്കും ഇന്ന്. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേട്ടങ്ങൾ കൈവരിക്കാനാകും.
മീനം രാശിക്കാർക്ക് പുതിയ സംരംഭം തുടങ്ങുന്നതിന് അനുകൂലമായ ദിവസമാണിന്ന്. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ഉത്തരവാദിത്തങ്ങളിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ കലഹങ്ങൾ ഒഴിവാക്കാൻ കുടുംബകാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)