Myanmar Plane Crash: സൈനീക വിമാനം തകർന്ന് വീണ് മ്യാൻമറിൽ 12 പേർ മരിച്ചു

ലാൻറിങ്ങിന് 300 മീറ്റർ ദൂരത്തിലായിരുന്നു അപകടം.

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 07:23 AM IST
  • മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക സൂ​ച​ന.
  • സംഭവത്തിൽ വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
  • വ്യോമ സുരക്ഷയിൽ ഏറ്റവും മോശം റെക്കോർഡുള്ള രാജ്യങ്ങളിലൊന്നാണ് മ്യാൻമർ.
Myanmar Plane Crash: സൈനീക വിമാനം തകർന്ന് വീണ് മ്യാൻമറിൽ 12 പേർ മരിച്ചു

MYANMAR: മ്യാൻമറിൽ സൈനീക വിമാനം തർന്ന് വീണ് 12 പേർ മരിച്ചു. മ്യാൻമറിലെ മാണ്ഡലെ നഗരത്തിന് സമീപമായിരുന്നു അപകടം.നേയ്പെയ്ഡോ യിൽ നിന്നും പിൻ ഒ ലിവിനേലേക്ക പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ലാൻറിങ്ങിന് 300 മീറ്റർ ദൂരത്തിലായിരുന്നു അപകടം. മരിച്ചവരിൽ ആറ് സൈനീക ഉദ്യോഗസ്ഥരും സന്യാസികളും ഉൾപ്പെടുന്നു.പ്യി​ന്‍ ഓ ​ല്വി​നി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ബു​ദ്ധ​മ​ത​കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​നാ​യാ​ണ് ആ​റു സൈ​നി​ക​രും ര​ണ്ടു സ​ന്യാ​സി​ക​ളും ആ​റു വി​ശ്വാ​സി​ക​ളും ഉ​ള്‍​പ്പെടു​ന്ന സം​ഘം ന​യ്പി​ഡോ​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട​ത്. സെ ​കോ​ണ്‍ മൊ​സ്ട്രി​യി​ലെ പ്ര​ധാ​ന സ​ന്യാ​സി​യാ​ണ് മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Also ReadCorona Orign: കൊറോണ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ചൈനയുടെ പൂര്‍ണ്ണ സഹകരണം ആവശ്യമെന്ന് US വിദേശകാര്യ സെക്രട്ടറി Antony Blinken

മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക സൂ​ച​ന. സംഭവത്തിൽ വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യോമ സുരക്ഷയിൽ ഏറ്റവും മോശം റെക്കോർഡുള്ള രാജ്യങ്ങളിലൊന്നാണ് മ്യാൻമർ. നിരവധി അപകടങ്ങളാണ് ഇതിന് മുൻപും ഉണ്ടായിട്ടുള്ളത്.

Also Readആറുവർഷത്തെ പ്രയത്നം; ബെക്സ് കൃഷ്ണൻ വീടണഞ്ഞു; ജോലി നൽകുമെന്ന് എംഎ യൂസഫലി 

അതിരൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. രാജ്യം ഭരണം ഏറ്റെടുത്തതിന് പിന്നാലെ  നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News