ബ്രസീൽ: ബ്രസീലിൽ(brazil) യാത്രാ വിമാനം തകർന്നു വീണ് ഫുട്ബോൾ താരങ്ങളടക്കം ആറ് പേർ മരിച്ചു.ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബായ പല്‍മാസിന്റെ നാല് താരങ്ങളും ക്ലബിന്റെ പ്രസിഡന്റും വിമാനത്തിന്റെ പൈലറ്റുമാണ് അപകടത്തില്‍ മരിച്ചത്.പല്‍മാസ് താരങ്ങളായ ലുക്കാസ് പ്രക്സിഡസ്, ഗ്വില്‍ഹെര്‍മെ നോയെ, റനുലെ, മാര്‍ക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്റ, പൈലറ്റ് വാഗണർ എന്നിവരാണ് മരിച്ചത്.
പല്‍മാസ് നഗരത്തിനു സമീപമുള്ള ടൊക്കന്‍ഡിനസ് എയര്‍ഫീല്‍ഡിലാണ് അപകടം നടന്നത്. വിലനോവക്കെതിരായ കോപ വെര്‍ഡെ മത്സരത്തില്‍(foot ball) പങ്കെടുക്കാൻ പോയതായിരുന്നു ഇവർ. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു.നിലത്തുവീണ് കത്തിയമര്‍ന്ന വിമാനത്തിലെ പൈലറ്റും താരങ്ങളും ഉള്‍പ്പെടെ എല്ലാവരും തത്ക്ഷണം മരിച്ചു. പങ്കെടുക്കാനായാണ് താരങ്ങള്‍ വിമാനത്തില്‍ പുറപ്പെട്ടത്.
ടീമിലെ മറ്റു താരങ്ങള്‍ നേരത്തെ മറ്റൊരു വിമാനത്തില്‍ മത്സര സ്ഥലത്ത് എത്തിയിരുന്നു.
ALSO READ: Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ
മരണപ്പെട്ട താരങ്ങള്‍ക്ക് കോവിഡ്(Covid) പോസിറ്റീവായതിനാല്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകാനായിരുന്നു തീരുമാനം. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതിനു പിറ്റേ ദിവസം ആയതിനാലാണ് ഇവര്‍ക്കു വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്. ഈ വിമാനമാണ് അപകടത്തില്‍ പെട്ടത്.വിഷയത്തിൽ ബ്രസീൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ബ്രസീൽ താരങ്ങളുമായി മത്സരത്തിന് പോയ വിമാനങ്ങളിലൊന്ന് തകർന്ന് വീണ് 19 പേർ മരിച്ചത്.2014-ൽ അന്താരാഷ്ട ബ്രസീൽ താരം ഫെർണാഡോയും ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...