Pegasus Spyware: ചാരവൃത്തി അം​ഗീകരിക്കാനാകില്ലെന്ന് യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ

പ്രാഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ ഇക്കാര്യം വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 09:09 PM IST
  • മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചേര്‍ത്തുന്നതിനെ ഉര്‍സുല ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു
  • ഇക്കാര്യത്തിന്റെ നിജസ്ഥിതി വ്യക്തമായി അറിയേണ്ടതുണ്ട്
  • എന്നാല്‍ ഇത് സത്യമാണെങ്കില്‍ ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് അവർ വ്യക്തമാക്കി
  • യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് പത്രസ്വാതന്ത്ര്യം എന്ന് ഉര്‍സുല പറഞ്ഞു
Pegasus Spyware: ചാരവൃത്തി അം​ഗീകരിക്കാനാകില്ലെന്ന് യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ

പ്രാഗ്: പെഗാസസുമായി (Pegasus) ബന്ധപ്പെട്ടുയരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അക്കാര്യം അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ പെ​ഗാസസുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍. പ്രാഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തിന്റെ നിജസ്ഥിതി വ്യക്തമായി അറിയേണ്ടതുണ്ട്. എന്നാല്‍ ഇത് സത്യമാണെങ്കില്‍ ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് അവർ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചേര്‍ത്തുന്നതിനെ ഉര്‍സുല ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്റെ (European Union) അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് പത്രസ്വാതന്ത്ര്യം എന്ന് ഉര്‍സുല പറഞ്ഞു.

ALSO READ: Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു

സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് 2016-ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് പെഗാസസ്. ഇത് എന്‍.എസ്.ഒ ഗ്രൂപ്പ് സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്യുന്നതായി വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്പതോളം രാജ്യങ്ങളില്‍നിന്നായി 50,000ത്തോളം പേരുടെ നമ്പറുകള്‍ പെഗാസസിന്റെ ഡാറ്റാബേസില്‍ ഉണ്ടന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അറബ് രാജകുടുംബാംഗങ്ങള്‍, ബിസിനസ് എക്സിക്യുട്ടീവുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ഡേറ്റാ ബേസിലുണ്ടെന്ന് അവര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News