ബീജിംഗ്: Corona Returns in China: ചൈനയിൽ (China) കൊറോണയുടെ (Corona Returns) തിരിച്ചുവരവ് ലോകമെമ്പാടും ആശങ്ക വർദ്ധിപ്പിക്കുകയാണ്. പുതിയ കേസുകൾ ഇവിടെ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ചൈനീസ് സർക്കാർ കർശന നടപടികൾ സ്വീകരിക്കാൻ തുടങ്ങി.
സ്കൂളുകൾ അടച്ചുപൂട്ടുകയും മിക്ക വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മാത്രമല്ല ചില പ്രദേശങ്ങളിൽ ആളുകളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
Also Read: FATF Grey List: ഭീകരവാദത്തിനെതിരെ ധനസഹായം; പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരും
ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ മഹാമാരിയുടെ (Corona virus) തുടക്കം ചൈനയിൽ നിന്നായിരുന്നു. അതുകൊണ്ടുതന്നെ ചൈനയിൽ കൊറോണ മടങ്ങിയെത്തിയെന്ന വാർത്ത വീണ്ടും എല്ലാവരുടെയും പിരിമുറുക്കം വർദ്ധിപ്പിക്കുന്നു.
ഇതാണ് പൊട്ടിപ്പുറപ്പെടാനുള്ള കാരണം (This is the reason for Outbreak)
ചൈനയുടെ വടക്കുപടിഞ്ഞാറൻ നഗരങ്ങളിൽ അണുബാധ (Corona Spreading) അതിവേഗം പടരുന്നു. പുറത്തുനിന്നുള്ള ചില യാത്രക്കാരാണ് ഈ അണുബാധയ്ക്ക് കാരണമെന്ന് ഭരണകൂടത്തിന്റെ അഭിപ്രായം. ഇത് കണക്കിലെടുത്ത് ഭരണകൂടം കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബഹുജന പരിശോധനയ്ക്ക് പുറമേ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, അണുബാധയുള്ള സ്ഥലങ്ങളിലെ വിനോദ സ്ഥലങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്.
Also Read: India-China Border Issue: കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം, സൈനികരെ പിൻവലിച്ച് ഇന്ത്യയും ചൈനയും
60 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കി (About 60 percent of flights canceled)
അതേസമയം ചൈനയിലെ (China) ലാൻഷോ (Lanzhou) മേഖലയിലെ ജനങ്ങളോട് അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവരോട് ട കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുകൾ വർദ്ധിക്കുന്നതിനാൽ Xi'an, Lanzhou മേഖലകളിലെ 60 ശതമാനം വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. മംഗോളിയൻ മേഖലയിൽ വർദ്ധിച്ചുവരുന്ന കേസുകൾ കാരണം കൽക്കരി ഇറക്കുമതിയെയും ബാധിച്ചേക്കുമെന്ന വാർത്തയുമുണ്ട്.
ചൈനയിൽ (China) ഇപ്പോൾ 24 മണിക്കൂറിനുള്ളിൽ 13 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും കഴിഞ്ഞ വർഷത്തെ സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.
Also Read: Bank Strike: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ഇടപാടുകളെല്ലാം ഇന്ന് തടസപ്പെടും
ചൈനയിൽ നിന്നുള്ള ഈ വാർത്ത ലോകത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കാരണം കൊറോണ പകർച്ചവ്യാധിയുടെ തുടക്കത്തിലും ഇതുതന്നെ സംഭവിച്ചിരുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും കൊറോണ അണുബാധ കേസുകൾ വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റഷ്യ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ അണുബാധയുടെ വേഗത വർദ്ധിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...