വാഷിംഗ്ടൺ: അയൽ രാജ്യങ്ങളെ ഭീക്ഷണിപ്പെടുത്തി നിർത്തുന്ന ചൈനീസ് നിലപാടിനെതിരെ മുണ്ടുമുറുക്കി അമേരിക്ക. എഷ്യൻ ഭൂഖണ്ഡത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക വിമർശിച്ചു. ചൈനയുടെ ഒാരോ നീക്കവും സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി.
ഇന്ത്യ-ചൈനാ(Indo-China) അതിർത്തിയിലെ പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കു ന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിദേശകാര്യ വക്താവ് നെഡ് പ്രൈസാണ് നയം വ്യക്തമാക്കിയത്.അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ചൈന നടത്തുന്ന നീക്കം അപലപനീയമാണ്. ഒപ്പം ആശങ്കയുണർത്തുന്നതുമാണ്. എക്കാലത്തേയും പോലെ തങ്ങളെന്നും സുഹൃദ് രാജ്യങ്ങൾക്കൊപ്പമാണ്.
ALSO READ: WHO: ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ലോകാരോഗ്യ സംഘടന, Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവില്ല
പസഫിക്(Pacific) മേഖലയിലെ എല്ലാ പങ്കാളികളേയും സംരക്ഷിക്കും. സഖ്യരാജ്യ ങ്ങളുമായി അവരുടെ സമ്പന്നതക്കും സുരക്ഷയ്ക്കും മൂല്യങ്ങൾക്കായും അമേരിക്ക നിലകൊള്ളും.' നെഡ് പ്രൈസ് പറഞ്ഞു.ചൈനയുടെ അതിർത്തികളിലെ എല്ലാ നീക്കവും തങ്ങൾ വീക്ഷിക്കുകയാണ്. ഇന്ത്യയും ചൈനയുമായും നടന്നുകൊണ്ടിരിക്കുന്ന കമാണ്ടർ തല ചർച്ചകളിലൂടെ സമാധാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രൈസ് പറഞ്ഞു.
ALSO READ: Myanmar സൈനിക അട്ടിമറി: Aung San Suu Kyiയോട് സംസാരിക്കണമെന്ന US ന്റെ ആവശ്യം Myanmar തള്ളി
.@StateDeptSpox Price on U.S.-India relations. pic.twitter.com/quW8DLNgaR
— Department of State (@StateDept) February 9, 2021
കിഴക്കൻ ലഡാക്കിലെ(Ladak) സൈനീക സംഘർഷങ്ങളോടെയാണ് ഇന്തോ-ചൈന സംഘർഷങ്ങൾ മൂർധന്യത്തിലെത്തിയത്. 20 ഇന്ത്യൻ സൈനീകരാണ് അന്നത്തെ അതിർത്തി സംഘർഷത്തിൽ ഇന്ത്യക്ക് നഷ്ടമായത്.ജനുവരി 24-ന് നടന്ന സൈനീക ചർച്ചകളിൽ സേനകളെ പിൻവലിക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണകളുണ്ടായതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...