ബെയ്ജിംഗ്: ചൈനയിലെ വുഹാനിൽ നിന്നും ലോകമെങ്ങും പടർന്നു പിടിച്ച കോറോണ (Covid 19) വൈറസിനെ ഒന്നു പിടിച്ചുകെട്ടാൻ കഴിഞ്ഞുവെന്ന് ആശ്വസിക്കുന്നതിനിടയിൽ ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് ഒന്നും രണ്ടുമല്ല 75 കേസുകൾ.
ഇതോടെ ചൈന വീണ്ടും ആശങ്കയിലാകുകയാണ്. ഇന്നലത്തെ കണക്കുവച്ചു നോക്കുമ്പോൾ ഇന്ന് രോഗം സ്ഥിരീകരിച്ചവർ ഇരട്ടിയാണെന്നാണ് റിപ്പോർട്ട്.
Also read: വയനാട്ടിൽ നിരോധനാജ്ഞ; നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി
ഇതിൽ കൂടുതലും വിദേശത്തുനിന്ന് വന്നവരിലാണെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ ഒരാഴ്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത വുഹാനിൽ പുതിയ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തപ്പോൾ ഇത് കോറോണ വൈറസിന്റെ രണ്ടാം ഘട്ടമാണോയെന്ന ചിന്തയും ആരോഗ്യവകുപ്പിനുണ്ട്.
ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് വുഹാനിൽ ഏഴു പേർകൂടി മരിച്ചുവെന്നാണ്.
Also read:കോറോണ പ്രതിരോധം: കാർത്ത്യായനി അമ്മയുടെ വീഡിയോ വൈറലാകുന്നു...
അടുത്തകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള പുതിയ കേസുകൾ വിദേശത്തുനിന്നും എത്തിയവരിൽ ആയതുകൊണ്ട് ബെയ്ജിംഗിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റിടങ്ങളിലേക്ക് തിരിച്ചു വിടുകയാണ്.
രണ്ടാം ഘട്ട സാധ്യത എന്ന മുന്നറിയിപ്പോടെയാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേസുകൾ കുറഞ്ഞുവന്ന സമയത്ത് വുഹാനിൽ അടക്കം ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാനുള്ള ഇളവുകൾ നല്കി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും കോറോണ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.