Nepal Plane Crash: നേപ്പാളിൽ വിമാനം റൺവേയിൽ തകർന്നു വീണു; മൃതദേഹങ്ങൾ കണ്ടെടുത്തു

Pokhara Plane Crash: അപകടം നടന്ന പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി വക്താവ് സുദർശൻ ബർതൗള പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 12:06 PM IST
  • അപകടം നടന്ന പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്
Nepal Plane Crash: നേപ്പാളിൽ വിമാനം റൺവേയിൽ തകർന്നു വീണു; മൃതദേഹങ്ങൾ കണ്ടെടുത്തു

നേപ്പാൾ: കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന യെതി എയർ വിമാനം വിമാനത്താവളത്തിന് സമീപം തകർന്നു വീണു. 68 യാത്രക്കാരുമായി പോവുകയായിരുന്ന  9N ANC ATR72 എന്ന വിമാനമാണ് തകർന്നത്. 68 യാത്രക്കാരുണ്ടായിരുന്നു.ക്യാപ്റ്റൻ കമൽ കെസിയുടെ നേതൃത്വത്തിൽ നാല് ക്രൂ അംഗങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു.

അപകടം നടന്ന പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി വക്താവ് സുദർശൻ ബർതൗള പറഞ്ഞു.നേപ്പാളിൽ വിമാനാപകടങ്ങൾ വളരെ സാധാരണമാണ്. ആഭ്യന്തര വിമാനങ്ങൾ മാത്രമല്ല, വിദേശ വിമാനങ്ങളും തകർന്ന് നൂറുകണക്കിന് ആളുകൾ ഇവിടെ മരിച്ചു. നേപ്പാളിലും സമീപ വർഷങ്ങളിൽ  നിരവധി വ്യോമയാന ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിൽ, നേപ്പാളിൽ ഏകദേശം 30 വിമാനാപകടങ്ങളാണ് ഉണ്ടായത്. 2022 മെയിൽ നടന്ന അപകടത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News