Nepal plane crash: നേപ്പാളിൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; 22 പേരും മരിച്ചതായി റിപ്പോർട്ട്

Nepal plane crash: അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് വിമാനത്തിൽ യാത്ര ചെയ്ത ഇന്ത്യക്കാർ

Written by - Zee Malayalam News Desk | Last Updated : May 30, 2022, 10:27 AM IST
  • നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മ്മന്‍ പൗരന്മാരും നേപ്പാൾ സ്വദേശികളായ മൂന്ന് കാബിൻ ക്രൂ അം​ഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
  • സനോസര്‍ എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്
  • മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ സൈന്യത്തിന്റെ പ്രവർത്തനം ദുഷ്കരമായിരുന്നു
Nepal plane crash: നേപ്പാളിൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; 22 പേരും മരിച്ചതായി റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 22 യാത്രക്കാരും മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിമാനം പൂര്‍ണമായി തകര്‍ന്ന് കിടക്കുന്ന ദൃശ്യങ്ങൾ നേപ്പാൾ സൈന്യം പുറത്ത് വിട്ടു. ലക്ഷ്യസ്ഥാനത്തെത്താൻ ആറ് മിനിറ്റ് ശേഷിക്കേയാണ് വിമാനം തകർന്ന് വീണത്. നാല് ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് വിമാനത്തിൽ യാത്ര ചെയ്ത ഇന്ത്യക്കാർ. ഇവർ മഹാരാഷ്ട്ര സ്വദേശികളാണ്.

ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മ്മന്‍ പൗരന്മാരും നേപ്പാൾ സ്വദേശികളായ മൂന്ന് കാബിൻ ക്രൂ അം​ഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സനോസര്‍ എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ സൈന്യത്തിന്റെ പ്രവർത്തനം ദുഷ്കരമായിരുന്നു.

ALSO READ: Nepal Plane : നേപ്പാളിൽ അപ്രത്യക്ഷമായ വിമാനം തകർന്ന് വീണതാണെന്ന് സ്ഥിരീകരിച്ചു

ഇന്ന് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് പറന്നുയർന്ന വിമാനം പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനത്തിൽ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചിരുന്നു. ടേക്ക് ഓഫ് ചെയ്ത ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News