Monkeypox : കാനഡയിൽ 58 പേർക്ക് വാനരവസൂരി; ആർക്ക് വേണമെങ്കിലും രോഗം ബാധിക്കാമെന്ന് മുന്നറിയിപ്പ്

Monkeypox Spread :  നിലവിൽ ലോകത്താകമാനം 30 രാജ്യങ്ങളിൽ നിന്നായി 550 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 04:55 PM IST
  • ക്യൂബെക്കിൽ 52 ​​കേസുകൾ, ഒന്റാറിയോയിൽ അഞ്ച് കേസുകൾ, ആൽബെർട്ടയിൽ ഒരു കേസ് എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
  • എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും വാനരവസൂരി ബാധിക്കാൻ സാധ്യതയുണ്ടെന്ന് തെരേസ ടാം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
  • രോഗം ബാധിച്ച ആളുകൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നത് വഴിയും രോഗം പടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
  • നിലവിൽ ലോകത്താകമാനം 30 രാജ്യങ്ങളിൽ നിന്നായി 550 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Monkeypox : കാനഡയിൽ 58 പേർക്ക് വാനരവസൂരി; ആർക്ക് വേണമെങ്കിലും രോഗം ബാധിക്കാമെന്ന് മുന്നറിയിപ്പ്

കാനഡയിൽ ആകെ 58 പേർക്ക് വാനരവസൂരി സ്ഥിരീകരിച്ചു. കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ തെരേസ ടാമാണ് വിവരം അറിയിച്ചത്. ക്യൂബെക്കിൽ 52 ​​കേസുകൾ, ഒന്റാറിയോയിൽ അഞ്ച് കേസുകൾ, ആൽബെർട്ടയിൽ ഒരു കേസ് എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും  വാനരവസൂരി ബാധിക്കാൻ സാധ്യതയുണ്ടെന്ന് തെരേസ ടാം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഏതെങ്കിലും ഒരു പ്രത്യേക പ്രദേശമോ, ഒരു വിഭാഗം ആളുകളെയോ കേന്ദ്രീകരിച്ചല്ല രോഗം പടരുന്നത്. രോഗബാധിതരുമായി അടുത്തിടപഴകുന്ന ആർക്ക് വേണമെങ്കിലും രോഗം പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച ആളുകൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നത് വഴിയും രോഗം പടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ലോകത്താകമാനം 30 രാജ്യങ്ങളിൽ നിന്നായി 550 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ALSO READ: Monkeypox : വാനര വസൂരി കുട്ടികൾക്ക് ബാധിക്കാൻ സാധ്യത കൂടുതൽ; ജാഗ്രത പാലിക്കണമെന്ന് ഐസിഎംആർ

എന്താണ് വാനരവസൂരി? 

  മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News