Monkeypox: കുരങ്ങ് പനി വ്യാപിക്കുന്നു; യുകെയിൽ മൂന്നാഴ്ച ക്വാറന്റൈൻ

Monkeypox: കുരങ്ങ് പനി പടരുന്ന സാഹചര്യത്തിൽ രോഗികളുമായി അടുത്ത് ഇടപഴകിയവർക്ക് 21 ദിവസം സമ്പർക്കവിലക്ക് ഏർപ്പെടുത്തണമെന്ന് ബ്രിട്ടൻ നിർദേശിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 24, 2022, 08:59 AM IST
  • നിലവിൽ ബെൽജിയം 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്
  • സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിൽ 27 പേർക്കും ബ്രിട്ടനിൽ 56 പേർക്കും കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്
  • പോർച്ചുഗലിൽ 14 പേരും അമേരിക്കയിൽ മൂന്ന് പേരും രോഗബാധിതരായി
Monkeypox: കുരങ്ങ് പനി വ്യാപിക്കുന്നു; യുകെയിൽ മൂന്നാഴ്ച ക്വാറന്റൈൻ

ലണ്ടൻ: ലോകരാജ്യങ്ങളിൽ കുരുങ്ങ് പനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ യൂറോപ്പിൽ കനത്ത ജാഗ്രത. ലോകമെമ്പാടും 126 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിരവധി പേർ നിരീക്ഷണത്തിലാണ്. കുരങ്ങ് പനി പടരുന്ന സാഹചര്യത്തിൽ രോഗികളുമായി അടുത്ത് ഇടപഴകിയവർക്ക് 21 ദിവസം സമ്പർക്കവിലക്ക് ഏർപ്പെടുത്തണമെന്ന് ബ്രിട്ടൻ നിർദേശിച്ചു. നിലവിൽ ബെൽജിയം 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.

സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിൽ 27 പേർക്കും ബ്രിട്ടനിൽ 56 പേർക്കും കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. പോർച്ചുഗലിൽ 14 പേരും അമേരിക്കയിൽ മൂന്ന് പേരും രോഗബാധിതരായി. സ്കോട്ട്ലൻഡിലും ഡെൻമാർക്കിലും ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു. കുരങ്ങിൽ നിന്ന് പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ അടുത്ത സമ്പർക്കം, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുക എന്നീ സാഹചര്യങ്ങളിൽ രോ​ഗം പടാൻ സാധ്യത കൂടുതലാണ്.

ALSO READ: Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?

വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സിനാണ് നിലവിൽ കുരുങ്ങുപനിക്കും നൽകുന്നത്. നിലവിൽ കുരങ്ങ് പനി പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നും മരണനിരക്ക് ഏകദേശം ഒരു ശതമാനമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം.

വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം. പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം കുരങ്ങുപനിയുടെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News