Happy Christmas 2022 : തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്‌മസ്‌ എത്തി; ആഘോഷത്തിന്റെ ചരിത്രവും പ്രാധാന്യവും

Merry Christmas 2022 History and Importance : ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കാൻ തീരുമാനിച്ചത്.  ദൈവ പുത്രൻ ഒരു ഡിസംബർ 25 ന് കാലിത്തൊഴുത്തിൽ ജനിച്ചുവെന്നാണ് വിശ്വാസം. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 06:59 AM IST
  • യേശു ക്രിസ്തുവിന്റെ ജനന ദിവസമാണ് ക്രിസ്മസായി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.
  • ദൈവ പുത്രൻ ഒരു ഡിസംബർ 25 ന് കാലിത്തൊഴുത്തിൽ ജനിച്ചുവെന്നാണ് വിശ്വാസം.
  • ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കാൻ തീരുമാനിച്ചത്.
Happy Christmas 2022 : തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്‌മസ്‌ എത്തി; ആഘോഷത്തിന്റെ ചരിത്രവും പ്രാധാന്യവും

ഇന്ന്, ഡിസംബർ 25 ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. കരോൾ, കേക്ക്, ക്രിസ്മസ് ട്രീ, സ്റ്റാർ ഇതൊക്കെയാണ് ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ നമ്മുക്ക് ഓർമ്മ വരുന്നത്. ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ആഘോഷങ്ങളാണ് ക്രിസ്മസും ന്യൂ ഇയറും. എന്നാൽ വിവിധ രീതികളിലാണ് ക്രിസ്മസ് വിവിധയിടങ്ങളിൽ ആഘോഷിക്കുന്നത്. ദൂരെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി കണ്ടുമുട്ടുന്നതും സന്തോഷം പങ്കുവെക്കുന്നതുമായ ദിവസങ്ങൾ കൂടിയാണിത്.

ക്രിസ്‌മസിന്റെ ചരിത്രം 

യേശു ക്രിസ്തുവിന്റെ ജനന ദിവസമാണ് ക്രിസ്മസായി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. ദൈവ പുത്രൻ ഒരു ഡിസംബർ 25 ന് കാലിത്തൊഴുത്തിൽ ജനിച്ചുവെന്നാണ് വിശ്വാസം. നസ്രത്തിലെ യേശു എന്ന  ആത്മീയ നേതാവാണ്  ക്രിസ്തുമതത്തിന്റെ വിശ്വാസങ്ങൾക്കും ക്രിസ്മസിനും അടിത്തറയിട്ടത്. ബൈബിളിൽ യേശു ജനിച്ചതിന് കൃത്യമായ ഒരു ദിവസം പറയുന്നില്ല. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കാൻ തീരുമാനിച്ചത്.  1870 മുതൽ അമേരിക്കയിൽ ഡിസംബർ 25 ഒരു പൊതുഅവധി ദിവസമാണ്.

ALSO READ: Christmas 2022: 'ജിംഗിൾ ബെൽസ്' ശരിക്കുമൊരു ക്രിസ്മസ് കരോൾ ഗാനമല്ല, അറിയാം കരോളിന്റെ ചരിത്രം

മനുഷ്യരാശിക്ക് വേണ്ടിയുള്ള ക്രിസ്തുവിന്റെ ത്യാഗത്തിന്റെ ഒരു മികച്ച ഓർമ്മപ്പെടുത്തലായി കൂടിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എല്ലാ തിന്മകളിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നാണ് വിശ്വാസം. ശുദ്ധവും പാപരഹിതവും ദിവ്യവുമായ എല്ലാറ്റിന്റെയും ചിഹ്നമാണ് യേശുവെന്നും വിശ്വസിക്കപ്പെടുന്നു.

പ്രാധാന്യം 

ക്രിസ്മസ് ദിവസം ലോകത്തെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ പള്ളിയിൽ പാതിര കുർബാനയ്ക്ക് പോകുകയും വീട് അലങ്കരിക്കുകയും ചെയ്യും. മുൻപ്, പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം ആഘോഷിച്ചിരുന്ന ക്രിസ്മസ് പതിയെ പതിയെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.  ക്രിസ്മസിലെ മറ്റൊരു പ്രധാന ആഘോഷമാണ് കരോൾ. പൊതുവെ കരോളിനായി പാടുന്ന മിക്ക ഗാനങ്ങളും രചിച്ചത് ജൂതന്മാരാണ് എന്നാണ് പറയപ്പെടുന്നത്.  ഈ ഗാനങ്ങളൊന്നും അത്ര പഴക്കമുള്ളവയല്ല. ഇതിൽ ചിലത് നാടൻ പാട്ടുകളിൽ നിന്നും കടമെടുത്തവയും താങ്ക്സ് ഗിവിംഗിനായി രചിക്കപ്പെട്ടവയുമാണ്. എന്നാൽ, ഇന്ത്യയിൽ ഉപയോഗിക്കുന്ന കരോൾ ഗാനങ്ങൾ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ നിന്നും രൂപപ്പെടുത്തിയെടുത്തവയാണ് എന്നാണ് പലരുടെയും വിശ്വാസം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News