ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ആഘോഷങ്ങളാണ് ക്രിസ്മസും ന്യൂ ഇയറും. ഡിസംബർ 25 നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്തു ജനിച്ച ദിവസമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ലോകത്തെമ്പാടും വിവിധ രീതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. നമ്മുക്ക് ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ക്രിസ്മസ് ട്രീയും, പുൽക്കൂടും, നക്ഷത്രങ്ങളും പിന്നെ അടിപൊളി കേക്കും ഭക്ഷണവുമൊക്കെയാണ്. ഈ ദിവസം അരികിൽ ഇല്ലാത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ ആശംസകൾ അയക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. നിങ്ങൾക്ക് അയക്കാൻ ചില ആശംസകളും സന്ദേശങ്ങളും ഇതാ.
1) തൂവൽ മഞ്ഞിന്റെ തണുത്ത സ്പര്ശവുമായി ലോകം മുഴുവൻ ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്... നിങ്ങൾക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
2) വിണ്ണിന്റെ പുത്രൻ മണ്ണിൽ സംജാതനായതിന്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി എത്തുന്നു... നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷ പൂർണമായ ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു.
3) കാലിത്തൊഴുത്തില്‍ പിറന്നവനേ..കരുണ നിറഞ്ഞവനേ..കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ.. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
4) ത്യാഗത്തിന്‍റെ ആള്‍രൂപം ഭൂമിയില്‍ പിറന്ന ഓര്‍മയുണര്‍ത്തി ഒരു ക്രിസ്മസ് കൂടി വന്നെത്തി, എന്നും മനസിലുണ്ടാകട്ടെ ദൈവപുത്രന്‍ പകര്‍ന്ന പാഠങ്ങള്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
5) സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നക്ഷത്രങ്ങൾ മാനത്തു വിരിയുന്ന ഈ വേളയിൽ, മനസ്സിൽ നന്മയും ജീവിതത്തിൽ സന്തോഷവും നിറയട്ടെ.. ഏവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
6) സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്തുമസ് കൂടി ലോകത്ത് വന്നെത്തി, എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ
7) ബത്ലഹേമിലെ കാലിത്തൊഴുത്തിൽ മാലാഖമാർ പാടി, ഭൂമിയിൽ സന്മനസ് ഉള്ളവർക്ക് സമാധാനം എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
8) എതിരാളിയോട് ക്ഷെമിക്കാനും ശത്രുവിന് മാപ്പു കൊടുക്കാനും പഠിപ്പിച്ച ദൈവപുത്രന്റെ തിരുപ്പിറവി ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു ക്രിസ്മസ് കൂടി എത്തി കഴിഞ്ഞു.... ക്രിസ്തുമസ് ആശംസകൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...