Elections 2024: ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം, ബംഗ്ലാദേശില്‍ പോളിംഗ് നാളെ

Elections 2024:  തിരഞ്ഞെടുപ്പ് വര്‍ഷത്തിന് തുടക്കമിട്ടുകൊണ്ട് ബംഗ്ലാദേശില്‍ നാളെയാണ് വോട്ടെടുപ്പ് നടക്കുക. . പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സഖ്യം നാലാം ടേമിലേക്ക് പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 11:03 PM IST
  • ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം തവണയും അനായാസം വിജയം നേടാം എന്ന പ്രതീക്ഷയിലാണ് മോദി സർക്കാരും ബിജെപി പാർട്ടിയും
Elections 2024: ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം, ബംഗ്ലാദേശില്‍ പോളിംഗ് നാളെ

Bangladesh Elections 2024: 2024 പൊതു തിരഞ്ഞെടുപ്പുകളുടെ വര്‍ഷമാണ്. ആഗോള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള ജനവിധികളാണ് ഈ വര്‍ഷം വരാനിരിക്കുന്നത്. അതിന്‍റെ തുടക്കമാണ്‌ നാളെ ബംഗ്ലാദേശില്‍ നടക്കുക. 

Also Read: Train Fire in Bangladesh: ബംഗ്ലാദേശിൽ തീവണ്ടിയ്ക്ക് തീപിടിച്ച് 4 പേർ മരിച്ചു, ആക്രമണം ആസൂത്രിതമെന്ന് പോലീസ് 

2024 പ്രധാന തിരഞ്ഞെടുപ്പുകളുടെ വർഷമാണ്. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ ഉൾപ്പടെ നിരവധി രാജ്യങ്ങളില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമാണ്‌ 2024. 

Also Read:  Interim Budget 2024: ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് ആരാണ്?
 
27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. അതായത്, ലോക ജനസംഖ്യയുടെ പകുതിയിലധികവും, അതായത്, ഏകദേശം 200 കോടിയിലധികം വോട്ടർമാര്‍ ഈ വർഷം വോട്ട് രേഖപ്പെടുത്തും.  

തിരഞ്ഞെടുപ്പ് വര്‍ഷത്തിന് തുടക്കമിട്ടുകൊണ്ട് ബംഗ്ലാദേശില്‍ നാളെയാണ് വോട്ടെടുപ്പ് നടക്കുക. . പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സഖ്യം നാലാം ടേമിലേക്ക് പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ മുന്‍ പ്രധാനമന്ത്രിയായ ബീഗം ഖാലിദ സിയയുടെ നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുവെന്നതാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ പ്രധാന സംഭവവികാസം. വര്‍ഷങ്ങളായി ബീഗം ഖാലിദ സിയ വീട്ടു തടങ്കലില്‍ ആണ്. 

ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം തവണയും അനായാസം വിജയം നേടാം എന്ന പ്രതീക്ഷയിലാണ് മോദി സർക്കാരും ബിജെപി പാർട്ടിയും. INDIA പ്രതിക്ഷ സഖ്യത്തിലെ കലഹങ്ങള്‍ ബിജെപിയ്ക്ക് അനായാസ വിജയം നേടിക്കൊടുക്കും എന്നാണ് വിലയിരുത്തല്‍.   

വര്‍ഷാവസാനത്തോടെ നവംബർ അഞ്ചിനാണ് അമേരിക്കൻ തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്‍റ്  ജോ ബൈഡനെതിരെ നടക്കുന്ന ഇംപീച്ച്മെന്‍റ് അന്വേഷണം, ആരോപണങ്ങള്‍ക്കിടെയിലും ഉയര്‍ന്നുവരുന്ന ഡൊണാൾഡ് ട്രംപിന്‍റെ അധികാര മോഹവും മൂലം ലോകശ്രദ്ധ മുഴുവൻ ഈ വർഷം നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിലാണ്. കൂടാതെ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായി ഇത്തവണ മത്സരരംഗത്തുള്ളത് രണ്ട് ഇന്ത്യൻ വംശജരാണ്, നിക്കി ഹേലിയും വിവേക് രാമസ്വാമിയും. ഇത് അമേരിക്കന്‍ തിരഞ്ഞെടുപ്പ് കൂടുതല്‍ ശ്രദ്ധേയമാക്കി മാറ്റുന്നു. 
  
ജൂൺ 6 മുതൽ 9 വരെയാണ് യൂറോപ്യൻ യൂണിയനിൽ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് പുറമെ മറ്റ് ഒമ്പതോളം യൂറോപ്യൻ രാജ്യങ്ങളിലും ഈ വർഷം ദേശീയ തിരഞ്ഞെടുപ്പ് നടക്കും. റഷ്യയും യുക്രെയ്‌നും ഈ വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടും. 2018 മുതല്‍ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കാത്ത ശ്രീലങ്കയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.  

ഫെബ്രുവരി എട്ടിനായിരുന്നു പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ സുരക്ഷാ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജനുവരി അഞ്ചിന് സെനറ്റ് പ്രമേയം പാസാക്കി. പാക്കിസ്ഥാന്‍റെ 76 വര്‍ഷത്തെ ചരിത്രത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News