Viral Video: മെട്രോ ട്രെയിനില്‍ സീറ്റിനായി യുവാവ് കണ്ടെത്തിയ വഴി നോക്കൂ... വീഡിയോ വൈറല്‍

മ്രെട്രോ ട്രെയിനില്‍  യാത്ര ചെയ്യാത്തവര്‍  വളരെ വിരളമാണ്. ട്രെയിനില്‍ കയറിയാല്‍ ഒരു സീറ്റ് കണ്ടുപിടിക്കണം, പിന്നെ ചാരിയിരുന്ന് സുഖമായി ഉറങ്ങാം അല്ലെങ്കില്‍ ചുറ്റുപാടും നോക്കി പ്രകൃതി ഭംഗി  ആസ്വദിക്കാം ...  

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 03:00 PM IST
  • യാത്രക്കാരെ കൊണ്ട് നിറഞ്ഞ മെട്രോയിൽ കയറിയ ഈ യുവാവിന്‍റെ രസകരമായ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടിരിയ്ക്കുന്നത്.
Viral Video: മെട്രോ ട്രെയിനില്‍ സീറ്റിനായി യുവാവ് കണ്ടെത്തിയ വഴി  നോക്കൂ...  വീഡിയോ വൈറല്‍

Metro Train Viral Video: മ്രെട്രോ ട്രെയിനില്‍  യാത്ര ചെയ്യാത്തവര്‍  വളരെ വിരളമാണ്. ട്രെയിനില്‍ കയറിയാല്‍ ഒരു സീറ്റ് കണ്ടുപിടിക്കണം, പിന്നെ ചാരിയിരുന്ന് സുഖമായി ഉറങ്ങാം അല്ലെങ്കില്‍ ചുറ്റുപാടും നോക്കി പ്രകൃതി ഭംഗി  ആസ്വദിക്കാം ...  

എന്നാല്‍, മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ലഭിച്ചില്ല എങ്കില്‍ യാത്ര വളരെ ബോറാകും, ഇത് എല്ലാവര്‍ക്കും അറിയാം...  യാത്രക്കാരെക്കൊണ്ട്  നിറഞ്ഞ ട്രെയിനാണെങ്കില്‍  പറയുകയും വേണ്ട... 

അത്തരത്തില്‍ യാത്രക്കാരെക്കൊണ്ട്  നിറഞ്ഞ  ഒരു മെട്രോ ട്രെയിനില്‍ കയറിയ യുവാവ് സീറ്റ് ലഭിക്കാനായി കണ്ടെത്തിയ  ഉപായമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിയ്ക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിയടക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്.  

Also Read: ജീവിതത്തിൽ നിങ്ങളെ വിശ്വസിക്കില്ല! മുകേഷിന്‍റെ കള്ളത്തരം പൊളിച്ചടുക്കി ഉർവശി

യാത്രക്കാരെ കൊണ്ട് നിറഞ്ഞ മെട്രോയിൽ കയറിയ ഈ യുവാവിന്‍റെ  രസകരമായ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടിരിയ്ക്കുന്നത്.   

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by hepgul5 (@hepgul5)

മെട്രോയുടെ മുഴുവൻ കോച്ചും യാത്രക്കരെക്കൊണ്ട്  നിറഞ്ഞിരിയ്ക്കുന്നതായി  വീഡിയോയില്‍ കാണാം.  വാതിലിനു സമീപം ഒരു യുവാവ് നില്‍ക്കുന്നു.  അടുത്ത നിമിഷം എങ്ങനെയങ്കിലും ഒരു സീറ്റ് തരപ്പെടുത്തണം എന്നായി യുവാവിന്‍റെ ചിന്ത.  അത് അയാളുടെ മുഖത്ത് വ്യക്തമാണ്‌.  യുവാവ്‌ ഒരു രോഗിയായി അഭിനയിക്കാന്‍ ആരംഭിച്ചു.  ആരോഗ്യം മോശമാണെന്നും ഛർദ്ദിക്കാന്‍ തോന്നുന്നതായും അയാള്‍ അഭിനയിയ്ക്കുകയാണ്.  തുടക്കത്തില്‍ ആളുകള്‍ അയാളെ അവഗണിച്ചപ്പോള്‍  ഛർദ്ദിക്കുന്നതായി യുവാവ്‌ അഭിനയിച്ചു.  

Alo Read: Viral Video: കീരിയും മൂർഖനും നേർക്കുനേർ വന്നാൽ എങ്ങനിരിക്കും, വീഡിയോ കാണാം.!!

യുവാവിന്‍റെ രോഗാവസ്ഥ കണ്ട്  ചുറ്റും  ഇരുന്നിരുന്ന യാത്രക്കാര്‍ ഓരോരുത്തരായി എഴുന്നേല്‍ക്കാന്‍ ആരംഭിച്ചു.  ഏകദേശം പത്ത് സെക്കൻഡിനുള്ളിൽ  നിരവധി പേര്‍ സീറ്റുകൾ കാലിയാക്കി  എഴുന്നേറ്റ് പോയി. അതോടെ, ഒന്നും സംഭവിക്കാത്തമട്ടില്‍  ഒഴുകിടക്കുന്ന സീറ്റില്‍ സുഖമായി യുവാവ്‌   ഇരിക്കുന്നു,  അതേസമയം, ട്രെയിനിലെ മറ്റ് യാത്രക്കാര്‍  ഏറെ കൗതുകത്തോടെ യുവാവിനെ നിരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോയില്‍ കാണാൻ ഏറ്റവും രസകരമുള്ള സീന്‍ ആണ് ഇത്.  

യുവാവിന്‍റെ അഭിനയം ഗംഭീരം എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. എന്നാല്‍, പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് വിമര്‍ശിച്ചവരും ഏറെയാണ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

 

 

  

 

Trending News