Chicago: ചിക്കാഗോയിൽ മൂന്നിടങ്ങളിലുണ്ടായ വെടിവയ്പ്പിൽ 8 മരണം

Crime News: വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻ പരിചയമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ​എഫ്ബിഐ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ലോക്കൽ പോലീസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണ്

Written by - Ajitha Kumari | Last Updated : Jan 23, 2024, 09:52 AM IST
  • അമേരിക്കയിലെ ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
  • മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവെപ്പിലാണ് 8 പേർ മരിച്ചത്
  • സംഭവം നടന്നത് ചിക്കാഗോ നഗരത്തിൽ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ്
Chicago: ചിക്കാഗോയിൽ മൂന്നിടങ്ങളിലുണ്ടായ വെടിവയ്പ്പിൽ 8 മരണം

Chicago: അമേരിക്കയിലെ ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് സ്ഥലങ്ങളിലായി നടന്ന  വെടിവെപ്പിലാണ് 8 പേർ മരിച്ചത്. സംഭവം നടന്നത് ചിക്കാഗോ നഗരത്തിൽ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ്. എന്തിനാണ് ഇങ്ങനൊരു കൃത്യം എന്ന കാര്യത്തിൽ വ്യക്തതയില്ല.

Also Read: ചൈനയിൽ ശക്തമായ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.  മാത്രമല്ല വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻ പരിചയമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ​എഫ്ബിഐ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ലോക്കൽ പോലീസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ നടന്ന വെടിവെപ്പിലാണ് എട്ടു പേർ കൊല്ലപ്പെട്ടതെന്ന് ചിക്കാഗോ ​പോലീസ് അറിയിച്ചു.

Also Read: Viral Video: ഇതാണോ ബാർട്ടർ സിസ്റ്റം? ഐ ഫോണിന് പകരം ഫ്രൂട്ടി..! വീഡിയോ വൈറൽ

ഒരാളുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. എന്നാൽ മറ്റ് ഏഴ്പേരുടേയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഇത് രണ്ട് വീടുകളിൽ നിന്നാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. ഇതൊരു ദയനീയ കുറ്റകൃത്യമാണെന്ന് കേസന്വേഷിക്കുന്ന ഓഫീസർ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News