Disease X: കോവിഡിന് സമാനമായ ലക്ഷണങ്ങൾ, പുതിയ വൈറസിന്‍റെ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ജലദോഷവും ചുമയും വെറും സാധാരണ പ്രശ്‌നങ്ങൾ മാത്രമല്ല, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 05:29 PM IST
  • അടുത്തയാഴ്ച ബാഴ്‌സലോണയിൽ നടക്കുന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ മൈക്രോബയോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് കോൺഗ്രസിൽ പഠനം അവതരിപ്പിക്കും
Disease X: കോവിഡിന് സമാനമായ ലക്ഷണങ്ങൾ, പുതിയ വൈറസിന്‍റെ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

Disease X: കോവിഡ് -19 ന് സമാനമായ ലക്ഷണങ്ങളുള്ള ഒരു പുതിയ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ആഗോള ശാസ്ത്രജ്ഞർ. വരാനിരിയ്ക്കുന്ന അടുത്ത പകർച്ചവ്യാധിക്ക് കാരണം  Disease X ആയിരിയ്ക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. 

Also Read:  Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര സമ്പത്ത്  
 
അടുത്ത ആഴ്‌ച അവസാനം പ്രസിദ്ധീകരിക്കാനിരിയ്ക്കുന്ന ഒരു അന്താരാഷ്ട്ര സർവേ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ ഈ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്തയാഴ്ച ബാഴ്‌സലോണയിൽ നടക്കുന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ മൈക്രോബയോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് കോൺഗ്രസിൽ പഠനം അവതരിപ്പിക്കും. ഇൻഫ്ലുവൻസയുമായും സീസണൽ രോഗങ്ങളുമായും ബന്ധപ്പെട്ട തികച്ചും പരിചിതമായ ഒരു വൈറസ് ആയിരിയ്ക്കും  ഈ വിനാശകരമായ രോഗത്തിന് കാരണമായി ഉയര്‍ന്നു വരിക എന്നും  പറയുന്നു.  

ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്

ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ജലദോഷവും ചുമയും വെറും സാധാരണ പ്രശ്‌നങ്ങൾ മാത്രമല്ല, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. സീസണൽ ഇൻഫ്ലുവൻസ മഞ്ഞുകാലത്ത് മാത്രം വരുന്ന ഒരു പ്രശ്നമല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എല്ലാ വർഷവും ലോകമെമ്പാടുമുള്ള 1 ബില്യൺ ആളുകളെ ഇത്തരം ഫ്ലൂ ബാധിക്കുന്നു, ചിലരില്‍ അത് ഗുരുതരമായ സങ്കീർണതകളിലേയ്ക്ക് നീങ്ങുന്നു. പ്രതിരോധശേഷി ഇല്ലാത്തവരില്‍ അല്ലെങ്കില്‍  പ്രതിരോധശേഷി കുറഞ്ഞവരില്‍  ഇൻഫ്ലുവൻസയുടെ അപകടങ്ങളെക്കുറിച്ച് ഊന്നിപ്പറയുകയും ഈ രോഗാവസ്ഥയെ  ഗൗരവമായി കാണുവാന്‍ WHO നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. 

ഫ്ലൂ വൈറസ് അടുത്ത പാൻഡെമികിന് കാരണമാകാം  

ഫ്ലൂ വൈറസ് അടുത്ത മഹാമാരിക്ക് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. ഇൻഫ്ലുവൻസ വൈറസിന്‍റെ ഏതെങ്കിലും വകഭേദം മാരകമായ ഒരു പകർച്ചവ്യാധിയുടെ ആഗോള പൊട്ടിത്തെറിക്ക് കാരണമാകും. ജർമ്മനിയിലെ കൊളോൺ സർവകലാശാലയിൽ നടത്തിയ പഠനമാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇൻഫ്ലുവൻസ ഇപ്പോഴും ആഗോള ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യസംഘടനയും  വിനാശകാരിയായ ഇൻഫ്ലുവൻസ പടരുമെന്ന ഭയം പ്രകടിപ്പിച്ചിട്ടുണ്ട്.

Disease Xനെ കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു... 

ഇന്ന് ശാസ്ത്രജ്ഞരും ആഗോള നേതാക്കളും നിഗൂഢവും എന്നാല്‍  കൂടുതൽ വിനാശകരവുമായ ഒരു വൈറസ് ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്, അതാണ്‌ ഡിസീസ് എക്സ് (Disease X). ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, എന്നാല്‍, മുൻകൂട്ടിക്കാണാൻ കഴിയാത്ത ഒരു രോഗാണുവിനെയാണ് ഈ സാങ്കൽപ്പിക രോഗകാരി Disease X പ്രതിനിധീകരിക്കുന്നത്. 

എന്താണ് ഡിസീസ് എക്സ്?  (What is Disease X?)

ഇത് ഒരു അജ്ഞാത രോഗകാരിയാണ്, അതായത് പല രോഗങ്ങൾക്കും കാരണമാകുന്ന വൈറസ്. അതായത് ശാസ്ത്രജ്ഞർക്ക് ഇത് എന്താണെന്നോ എങ്ങനെ പടരുന്നുവെന്നോ ഇതുവരെ അറിയില്ല. എന്നിരുന്നാലും, ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും അതിവേഗം പടരുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു.

ഡിസീസ് X-നുള്ള തയ്യാറെടുപ്പ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? 

ഡിസീസ് X-നുള്ള തയ്യാറെടുപ്പ് പ്രധാനമാണ്, കാരണം അത് എപ്പോൾ അല്ലെങ്കിൽ എവിടെ സംഭവിക്കുമെന്ന് അറിയില്ല. എന്നാൽ, നാം തയ്യാറാണെങ്കിൽ, നമുക്ക് ഈ രോഗത്തിനെതിരെ, അല്ലെങ്കില്‍ വൈറസിനെതിരെ വേഗത്തിൽ പ്രതികരിക്കാനും മറ്റൊരു ആഗോള മഹാമാരിയെ തടയാനും കഴിയും. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News